മറ്റുള്ളവ / കൂടുതല്‍

ശ്രേയസ് കൂട്ടായ്മ 2013 – തിരുവനന്തപുരം

നമസ്തേ.

നമ്മളെല്ലാവരുടെയും ആഗ്രഹം പോലെ, ശ്രേയസ് സുമനസ്സുകളുടെ ലളിതമായൊരു ഒത്തുചേരല്‍ തിരുവനന്തപുരത്തുവച്ച് നടത്താന്‍ തീരുമാനിച്ചു. ഈ ശ്രേയസ് കൂട്ടായ്മയില്‍ പരസ്പരം കണ്ടുമുട്ടാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും സത്സംഗത്തിനും അവസരമുണ്ടാകട്ടെ.

തീയതി, സമയം: ജനുവരി 26, 2013, ശനിയാഴ്ച രാവിലെ 9:30 മുതല്‍ വൈകിട്ടു 4:30 വരെ
സ്ഥലം: ശ്രീനാരായണഗുരു വിശ്വസംസ്കാര ഭവന്‍, കനകക്കുന്ന്, തിരുവനന്തപുരം

അന്നേദിവസത്തെ പരിപാടികളുടെ വിശദവിവരങ്ങള്‍ തുടര്‍ന്ന് അറിയിക്കാം. താങ്കളും പങ്കെടുക്കുമല്ലോ?

താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ദയവായി പേരും ഇമെയിലും ഫോണ്‍ നമ്പരും പൂരിപ്പിച്ച് താങ്കളുടെ സാന്നിധ്യം ഉറപ്പുവരുത്തൂ.
http://go.sreyas.in/tvpm2013

കനകക്കുന്നിനും മ്യൂസിയം/മൃഗശാലയ്ക്കും ഇടയ്ക്കായി മ്യൂസിയം പോലീസ് സ്റ്റേഷന്റെ വശത്തുകൂടെയുള്ള സൂര്യകാന്തി (കനകനഗര്‍) റോഡിലൂടെ വന്നാല്‍ വിശ്വസംസ്കാര ഭവനില്‍ എത്താം. സൂര്യകാന്തി റോഡ്‌ പാര്‍ക്കിംഗ് സ്ഥലമായും ഉപയോഗിക്കാം.

2013 ജനുവരി 25 വെള്ളിയാഴ്ച അവധിയാണ് – നബിദിനം. 26 നു റിപബ്ലിക് ദിനം, ശ്രേയസ് കൂട്ടായ്മ. ജനുവരി 27 ഞായറാഴ്ച, പൗര്‍ണമി ദിനം, തൈപ്പൂയദിനം. അങ്ങനെ അവധി ദിവസങ്ങള്‍ ആണ്. അതിനാല്‍ കൂടുതല്‍പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയും എന്ന് കരുതുന്നു.

 

Back to top button
Close