ഇ-ബുക്സ്ശ്രീ രാമായണം

തുളസീദാസരാമായണം – വെണ്ണിക്കുളം ഗോപാലകുറുപ്പ് PDF

ഗോസ്വാമി തുളസീദാസിന്റെ രാമചരിതമാനസം എന്ന സുപ്രസിദ്ധ രാമായണകാവ്യം ശ്രീ വെണ്ണിക്കുളം ഗോപാലകുറുപ്പ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥമാണ് ഈ ‘തുളസീദാസരാമായണം‘.

കേരളത്തില്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം പോലെ ഉത്തരഭാരതത്തില്‍ വളരെയേറെ പ്രചരിച്ചിട്ടുള്ള ഒരു രാമായണകൃതിയാണ് തുളസീദാസരാമായണം എന്നറിയപ്പെടുന്ന രാമചരിതമാനസം.

“തുളസീദാസന്റെ ശ്രദ്ധ അലൗകികമായിരുന്നു. അത് ഭാരതത്തിലെ ഹിന്ദുസമുദായത്തിന് രാമായണം എന്ന ഗ്രന്ഥരത്നം സമ്മാനിച്ചു. ഈ സര്‍വ്വോന്നതമായ ശ്രദ്ധ മനുഷ്യന് എങ്ങനെ സ്വായത്തമാക്കാം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് രാമചരിതമാനസം. ഞാന്‍ ഈ രാമായണത്തെ ഭക്തിമാര്‍ഗ്ഗഗ്രന്ഥങ്ങളില്‍ അത്യുത്തമമായി കരുതി ആരാധിക്കുന്നു” എന്നാണു മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടത്.

വെണ്ണിക്കുളത്തിന്റെ തുളസീദാസരാമായണം PDF ഡൗണ്‍ലോഡ് ചെയ്യൂ.

Close