ഇ-ബുക്സ്

വേദരശ്മികള്‍ PDF

വേദങ്ങളിലെ തിരഞ്ഞെടുത്ത ചില സൂക്തങ്ങള്‍ക്ക്‌ അന്വയക്രമത്തോടും സായണഭാഷ്യമനുസരിച്ചുള്ള മലയാള അര്‍ത്ഥത്തോടുംകൂടി ശ്രീ. ഒ. എം. സി. നാരായണന്‍ നമ്പൂതിരിപ്പാട്‌ രചിച്ച വേദരശ്മികള്‍ എന്ന ഈ ഗ്രന്ഥം വൈദികതാല്പര്യമുള്ള സാമാന്യവിദ്യാഭ്യാസം സിദ്ധിച്ച മലയാളികള്‍ക്ക് വളരെയേറെ ഉതകും. കേരളത്തില്‍ സാധാരണ നടപ്പുള്ള എല്ലാ ആചാരങ്ങളിലും കര്‍മ്മങ്ങളിലും സംബന്ധപ്പെട്ട മന്ത്രങ്ങളാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്.

ഗുരുവന്ദനം, സാരസ്വതം, ദേവീസൂക്തം, വിഷ്ണുസൂക്തങ്ങള്‍, രുദ്രസൂക്തങ്ങള്‍, സൗരമന്ത്രങ്ങള്‍, ശ്രാദ്ധസൂക്തങ്ങള്‍, സന്ധ്യാവന്ദനമന്ത്രങ്ങള്‍, പുണ്യാഹമന്ത്രങ്ങള്‍, ഭാഗ്യസൂക്തം, ശംനസ്സൂക്തം, സ്വസ്തസൂക്തം, ആസന്നമരണപ്രാര്‍ത്ഥന, വിവാഹസൂക്തം, പുരുഷസൂക്തം, ആയുസ്സൂക്തം, സംവാദസൂക്തം എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു.

വേദരശ്മികള്‍ PDF ഡൌണ്‍ലോഡ് ചെയ്യൂ.

Close