ഇ-ബുക്സ്ശ്രീ നാരായണഗുരു

ആദിമഹസ്സ് PDF – ശ്രീനാരായണഗുരുവിന്റെ ആര്‍ഷ മഹത്വം


“ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം;
ആരാദ്ധ്യനതോർത്തിടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണമൂർത്തേ, ഗുരു നാരായണമൂർത്തേ.”
എന്ന് കുമാരനാശാന്‍ തനിക്ക് നേരാംവഴി കാട്ടുന്ന ശ്രീനാരായണഗുരുവിന്റെ ഷഷ്ടിപൂർത്തിക്ക് എഴുതിയതാണ്. ഗുരു നമ്മെ എത്തിക്കാന്‍ ശ്രമിച്ചതും നമ്മള്‍ എത്തിച്ചേരണമെന്ന് ആഗ്രഹിച്ചതും ‘ആദിമഹസ്സ്’ പ്രകാശം പരത്തുന്ന വഴിത്താരയിലേയ്ക്കായിരുന്നു. ആ ആദിമഹസ്സാണ് സനാതനധര്‍മ്മം. ഈ പഠനമാണ് ആദിമഹസ്സ് എന്ന ഈ പുസ്തകം.

“ശ്രീനാരായണന്റെ മതം മതമില്ലായ്മയുടെ മതമാണെന്നും ഈശ്വരനിഷേധത്തിന്റെ മതമാണെന്നും സനാതനധര്‍മ്മത്തെ പരിരക്ഷിക്കുവാനല്ല, സമൂലം നശിപ്പിക്കുവാനായിരുന്നു ഗുരുവിന്റെ പദ്ധതിയെന്നും പറയുന്നവരുണ്ട്. അതെത്രമാത്രം ശരിയാണെന്ന് വസ്തുനിഷ്ഠമായി നമ്മള്‍ക്കൊന്ന്‍ പഠിക്കാന്‍ ശ്രമിക്കാം” എന്ന് ഗ്രന്ഥകാരനായ ശ്രീ. എ. ആര്‍. ശ്രീനിവാസന്‍ മുഖവുരയില്‍ പ്രസ്താവിക്കുന്നു. ഭാരതത്തിന്റെ നവോത്ഥാനത്തിനു കേരളം നല്‍കിയ സംഭാവനയായ ശ്രീ നാരായണ ഗുരുദേവന്റെ ആര്‍ഷ മഹത്വം കണ്ടെത്താനുള്ള പരിശ്രമമാണ് ഈ ഗ്രന്ഥം.

“ആറു ദശാബ്ദത്തിലേറെ ദൈര്‍ഘ്യമുള്ള എന്റെ ജീവിതത്തിന്റെ ഫലമായി എനിക്കുണ്ടായ അറിവിന്റെ വെളിച്ചത്തില്‍ തെളിഞ്ഞുവിളങ്ങുന്ന ഗുരുദേവന്റെ രൂപം ഒരു യോഗീശ്വരന്റേതാണ്; സനാതനധര്‍മ്മ സംരക്ഷകനായ ഒരു ധാര്‍മ്മികാചാര്യന്റേതാണ് . ഗുരുദേവന്‍ എന്തായിരുന്നു എന്ന് ശരിയായറിയാന്‍ ആഗ്രഹിക്കുന്ന ശ്രീനാരായണീയര്‍ ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്” എന്ന് ശ്രീനാരായണ പ്രതിഷ്ഠകളുടെ തത്ത്വമറിഞ്ഞ തന്ത്രിമുഖ്യന്‍ ശ്രീ പറവൂര്‍ ശ്രീധരന്‍ തന്ത്രി അവതാരികയില്‍ വ്യക്തമാക്കുന്നു.

ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന്റെ അന്തഃസത്ത, വിവേകാനന്ദനില്‍ നിന്ന്‍ പ്രചോദനം, യോഗേശ്വരനായ ശ്രീനാരായണന്‍, ശ്രീനാരായണന്റെ ക്ഷേത്രപ്രതിഷ്ഠകള്‍, ശ്രീനാരായണന്‍ സ്വന്തം കവിതകളില്‍ കൂടി എന്നീ അധ്യായങ്ങളിലൂടെ ഗുരുദേവനെ വരച്ചുകാട്ടുന്നു.

ആദിമഹസ്സ് PDF ഡൌണ്‍ലോഡ് ചെയ്യൂ.

Close