ഇ-ബുക്സ്ഉപനിഷത്‌

ബൃഹദാരണ്യകോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF

brihadaranyakopanishat-sankarabhashyam-tnn

ഡോ. ടി. എന്‍. എന്‍. ഭട്ടതിരിപ്പാട് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിദ്ധപ്പെടുത്തിയ ബൃഹദാരണ്യകോപനിഷത്ത് ശാങ്കരഭാഷ്യസഹിതം എന്ന ഗ്രന്ഥത്തിന്റെ PDF രൂപം സമര്‍പ്പിക്കുന്നു.

സംസ്കൃതഭാഷയുടെ അനഭിജ്ഞത്വം ഹേതുവാല്‍ ജിജ്ഞാസുക്കള്‍ക്ക്‌ മോക്ഷമാര്‍ഗ്ഗം അടഞ്ഞുപോകാതിരിക്കട്ടെ എന്ന് കരുതിയാണ് ഡോ. ടി. എന്‍. എന്‍. ഭട്ടതിരിപ്പാട്  ബൃഹദാരണ്യകോപനിഷത്തിനു സരളമായ ഈ ഭാഷാവിവര്‍ത്തനം എഴുതിയിരിക്കുന്നത്. ആചാര്യസ്വാമികളുടെ ഉപനിഷദ്ഭാഷ്യത്തോട് സത്യസന്ധമായ കൂറുപുലര്‍ത്തിക്കൊണ്ടാണ് ഈ വിവര്‍ത്തനം എഴുതിയിരിക്കുന്നത്.  മൂലകൃതിയില്‍ ചിലയിടത്ത് ക്ലിഷ്ടമായിട്ടും അസ്പഷ്ടമായിട്ടും തോന്നിയേക്കാവുന്ന പ്രയോഗങ്ങളെ മൊഴിമാറ്റം ചെയ്യുമ്പോള്‍ വേദാന്തവിഷയങ്ങളില്‍ സാമാന്യമായ ബോധമെങ്കിലുമുള്ളവര്‍ക്ക് സുഗ്രാഹ്യമാകുംവണ്ണമാണ് ഇതിലെ വിവര്‍ത്തനത്തിന്റെ  ശൈലി.

ബൃഹദാരണ്യകത്തിനു മൂന്നു കാണ്ഡങ്ങളുണ്ട്‌ – ഒന്നാമത്തെ മധുകാണ്ഡം തത്ത്വപ്രതിപാദനത്തിനും രണ്ടാമത്തെ യാജ്ഞവല്‍ക്യകാണ്ഡം അഥവാ  മുനികാണ്ഡം ഉപദേശത്തിനും മൂന്നാമത്തെ ഖീലാകാണ്ഡം ഉപാസന, ധ്യാനം ഇത്യാദികള്‍ക്കും ഉപയോഗിച്ചിരിക്കുന്നു.

ബൃഹദാരണ്യകോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF ഡൌണ്‍ലോഡ് ചെയ്യൂ.

Close