ഇ-ബുക്സ്ഓഡിയോഗീതാജ്ഞാനയജ്ഞംസ്വാമി സന്ദീപാനന്ദഗിരി

ഗീതാജ്ഞാനയജ്ഞം – സ്വാമി സന്ദീപാനന്ദഗിരി (ശബ്ദരേഖ, ലേഖനങ്ങള്‍ )

തിരുവനന്തപുരം സാളഗ്രാമം ആശ്രമത്തിലെ മഠാധിപതിയും സ്കൂള്‍ ഓഫ് ഭഗവദ്ഗീത ട്രസ്റ്റിന്റെ ചെയര്‍മാനുമാണ് സ്വാമി സന്ദീപാനന്ദഗിരി. ഭഗവദ്‌ഗീതയിലൂടെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കുന്ന സാരോപദേശങ്ങള്‍ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്വാമി സന്ദീപാനന്ദഗിരി നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞം വളരെയേറെ ആകര്‍ഷിക്കപ്പെട്ടു. വ്യത്യസ്തതയാല്‍ സന്ദീപ്‌ ചൈതന്യയെ തനിക്കിഷ്ടമാണെന്ന് എം മുകുന്ദന്‍ ഒരിക്കല്‍ എഴുതിയിരുന്നു.

ടിവി പ്രോഗ്രാമുകളിലൂടെയും വീഡിയോ സിഡികളിലൂടെയും ധാരാളം മുമുക്ഷുക്കള്‍ ഈ യജ്ഞത്തില്‍ പങ്കുകൊണ്ടു. ഭഗവദ്‌ഗീത ധ്യാനവും ഗീതാമാഹാത്മ്യവും പതിനെട്ട് അദ്ധ്യായങ്ങളും ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ്ണ ഓഡിയോ ശേഖരം ശ്രേയസില്‍ ലഭ്യമാക്കിയിരിക്കുന്നു. സ്കൂള്‍ ഓഫ് ഭഗവദ്ഗീത വെബ്സൈറ്റില്‍ നിന്നും DVD/CD വാങ്ങാവുന്നതാണ്.

സ്വാമി സന്ദീപാനന്ദഗിരിയുടെ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞം ഓഡിയോ MP3

ഗീതാജ്ഞാനയജ്ഞം ഓഡിയോ ഡൗണ്‍ലോഡ്

സന്ദീപാനന്ദഗിരിയുടെ ഗീതാജ്ഞാനയജ്ഞം ശബ്ദരേഖ സമ്പൂര്‍ണ്ണമായി ഡൗണ്‍ലോഡ് ചെയ്യാം. ടോറന്റ് ആണ് ഏറ്റവും അനുയോജ്യമായത്.

Torrent ഡൗണ്‍ലോഡ് ചെയ്യാം

ZIP ഡൗണ്‍ലോഡ് ചെയ്യാം (1.7 GB)

അദ്ധ്യായങ്ങള്‍ ഓരോന്നായി ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെകൊടുത്തിരിക്കുന്ന അദ്ധ്യയങ്ങളുടെ പേരില്‍ ക്ലിക്ക് ചെയ്ത് പേജ് സന്ദര്‍ശിച്ചാല്‍ മതി.

ഭഗവദ്‌ഗീത പഠനത്തിനു കൂടുതല്‍ ഇബുക്കുകളും സത്സംഗപ്രഭാഷണങ്ങളും പഠനക്ലാസ്സുകളും വീഡിയോകളും മറ്റും ഭഗവദ്‌ഗീത പഠനം എന്ന പേജില്‍ ലഭ്യമാണ്.

നൂറ്റിയെട്ടുദിവസങ്ങളായി നടന്ന ഈ യജ്ഞത്തിലെ ഓരോ ദിവസത്തെയും സംക്ഷിപ്തം ശ്രീ. എ. പി. സുകുമാര്‍ തയ്യാറാക്കിയത് താഴെ കൊടുത്തിരിക്കുന്നു. ഈ സമാഹാരം PDF ഇ-ബുക്ക്‌ ആയി ഡൗണ്‍ലോഡ് ചെയ്യാം.

നമ്മുടെ ചെയ്തികള്‍ക്ക് ഭഗവദ്ഗീത പ്രമാണമാകുന്നതിനുള്ള പരിശീലനമാണ് ഗീതാജ്ഞാനയജ്ഞത്തില്‍ നടക്കുന്നത്. ഗീതാശാസ്ത്രം പ്രമാണമായിരിക്കട്ടെ എന്നാണ് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനെ ഉദ്ബോധിപ്പിച്ചത്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാര്‍ഗം ഗീതയിലൂടെ ആരായണം. ഗീതാജ്ഞാനം സ്വ‍ാംശീകരിച്ച് ഭഗവദ്ഗീത കരചരണങ്ങളിലൂടെ ഒഴുകുന്ന അവസ്ഥയെ പ്രാപിക്കണം.

Close