ഇ-ബുക്സ്

ഋഗ്വേദസംഹിത മലയാള വിവര്‍ത്തനം PDF – വള്ളത്തോള്‍

rigvedasamhitha-vallatthol-mediumമഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ രണ്ടരകൊല്ലത്തെ കഠിനപരിശ്രമഫലമായി മലയാളത്തിലേയ്ക്ക്  വിവര്‍ത്തനം ചെയ്യപ്പെട്ട ഋഗ്വേദസംഹിത  1951ല്‍ കേരള സാഹിത്യ അക്കാഡമിയുടെ സഹായത്തോടെ പ്രസിദ്ധീകരിച്ചു. ഇതേ ഗ്രന്ഥം 1981ല്‍ രണ്ടു വാല്യങ്ങളായി കേരള സര്‍വകലാശാല പുനര്‍പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം. തന്റെ എഴുപത്തഞ്ചാമത്തെ വയസ്സില്‍ ആണ് മഹാകവി ഈ പരിഭാഷ നിര്‍വഹിച്ചത്.

മനുഷ്യജാതിയുടെ ഏറ്റവും പുരാതനമായ സമ്പത്തായ ഋഗ്വേദം ഓത്തിനു (ഉറക്കെച്ചൊല്ലുന്നതിനു) ഉപയോഗിക്കുന്ന മന്ത്രങ്ങളുടെ ഒരു സംഹിതയാണ്. ആകെ പത്തു മണ്ഡലങ്ങളിലായി വിഭജിച്ചിട്ടുള്ള 1017 സൂക്തങ്ങളും 10472 ഋക്കുകളും ഋഗ്വേദത്തില്‍ അടങ്ങിയിരിക്കുന്നു.

 

Close