ഇ-ബുക്സ്

വ്യാസമഹാഭാരതം സമ്പൂര്‍ണ്ണ ഗദ്യവിവര്‍ത്തനം PDF – വിദ്വാന്‍ കെ. പ്രകാശം

vyasamahabharatham-gadyam

വ്യാസവിരചിതമായ മഹാഭാരതം സാധാരണക്കാര്‍ക്കുകൂടി സുഗ്രാഹ്യമാകാന്‍ ഉപകരിക്കുന്ന തരത്തില്‍ വിദ്വാന്‍ കെ. പ്രകാശം തയ്യാറാക്കിയ വ്യാസമഹാഭാരതം സമ്പൂര്‍ണ്ണഗദ്യവിവര്‍ത്തനം മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളത്, ഡിജിറ്റലാക്കിയത് ഇവിടെ ചേര്‍ക്കുന്നു.

(മുന്‍പ് അപ്‌ലോഡ്‌ ചെയ്തിരുന്നത് ചില ഭാഗങ്ങള്‍ മാത്രമാണ്, എന്നാല്‍ ഇവ മൂന്നും ചേര്‍ന്ന് സമ്പൂര്‍ണ്ണമാണ്. അതിനാല്‍ പഴയ കോപ്പി ഡൌണ്‍ലോഡ് ചെയ്തിരുന്നവര്‍, ദയവായി ഇവ മൂന്നും വീണ്ടും ഡൌണ്‍ലോഡ് ചെയ്ത് വായിക്കണം.)

“ഇത്രയ്ക്ക് മഹാര്‍ഹമായ ഈ വേദാന്തകാവ്യത്തെ, ജീവിതശാസ്ത്രത്തെ, വളരെക്കാലം പാടുപെട്ട് നമ്മുടെ ഭാഷയിലേയ്ക്കു പദാനുപദം വിവര്‍ത്തനം ചെയ്യുകയും അതിലധികം പാടുപെട്ടു പ്രകാശിപ്പിക്കുകയും ചെയ്ത ശ്രീ കെ. പ്രകാശത്തെ, പണ്ടിത് വൃത്താനുവൃത്തം വിവര്‍ത്തനം ചെയ്ത കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ എന്നതിലധികം ഞാന്‍ ആദരിക്കുന്നു.” എന്ന് ശ്രീ കുട്ടികൃഷ്ണമാരാര് ഒന്നാം വാല്യത്തിന്റെ അവതാരികയില്‍ പ്രസ്താവിക്കുന്നു.

  1. വ്യാസമഹാഭാരതം ഗദ്യം വാല്യം 1 – ആദിപര്‍വ്വം, സഭാപര്‍വ്വം,  വനപര്‍വ്വം, വിരാടപര്‍വ്വം, ഉദ്യോഗപര്‍വ്വം
  2. വ്യാസമഹാഭാരതം ഗദ്യം വാല്യം 2 – ഭീഷ്മപര്‍വ്വം, ദ്രോണപര്‍വ്വം, കര്‍ണ്ണപര്‍വ്വം, സൗപ്തികപര്‍വ്വം, സ്ത്രീപര്‍വ്വം, ശാന്തിപര്‍വ്വം
  3. വ്യാസമഹാഭാരതം ഗദ്യം വാല്യം 3 – ശാന്തിപര്‍വ്വം (തുടര്‍ച്ച), അനുശാസനപര്‍വ്വം, അശ്വമേധപര്‍വ്വം, ആശ്രമവാസികപര്‍വ്വം, മൌസലപര്‍വ്വം, മഹാപ്രസ്ഥാനികപര്‍വ്വം, സ്വര്‍ഗ്ഗാരോഹണപര്‍വ്വം, ഹരിവംശപര്‍വ്വം, വിഷ്ണുപര്‍വ്വം, ഭവിഷ്യല്‍പര്‍വ്വം

Close