ഇ-ബുക്സ്ശ്രീമദ് ഭഗവദ്‌ഗീത

കണ്ണശ്ശഗീത / ഭാഷാഭഗവദ്ഗീത PDF – നിരണം മാധവപ്പണിക്കർ

bhagavadgitaകണ്ണശ്ശഗീത എന്ന് സുപ്രസിദ്ധമായ ഭാഷാഭഗവദ്ഗീത നിരണംകവികളില്‍ പ്രമുഖനായ മാധവപ്പണിക്കരുടെ കൃതിയാണ്. ഭാഷാഭഗവദ്ഗീത ‘പാട്ട്’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഭാഷാഭഗവദ്ഗീതയുടെ ആദ്യത്തെ പ്രസാധനകൃത്യം നിര്‍വഹിച്ചത് മഹാകവി ഉള്ളൂര്‍ പരമേശ്വരയ്യര്‍ ആണ്.

ഇന്ന് അറിയപ്പെട്ടിട്ടുള്ള ഗീതാവിവര്‍ത്തനങ്ങളില്‍ ഏറ്റവും പഴക്കം ചെന്നത് മാധവപ്പണിക്കരുടെ ഭാഷാഭഗവദ്ഗീതയാണ്., അതായത് ലോകത്തിലെ ആദ്യത്തെ ഗീതാവിവര്‍ത്തനം മലയാളത്തിലാണ് ഉണ്ടായത്. സംസ്കൃതം അതിന്റെ സര്‍വോച്ചമായ സ്ഥാനത്ത് വിരാജിച്ചുകൊണ്ടിരുന്ന പതിനാലാം നൂറ്റാണ്ടില്‍ സംസ്കൃതാനഭിജ്ഞരായ സാമാന്യജനങ്ങള്‍ക്ക്‌ ദുര്‍ഗ്രാഹ്യമായിരുന്ന ഗീതാതത്ത്വം വളരെ ലഘുവായും സരളമായും സുന്ദരമായും ഭാഷയിലേയ്ക്കു വിവര്‍ത്തനം ചെയ്ത നിരണം മാധവപ്പണിക്കര്‍ എന്നെന്നും നമ്മുടെ കൃതജ്ഞതാനിര്‍ഭരമായ സ്മരണയെ അര്‍ഹിക്കുന്നു.

കണ്ണശ്ശഗീത / ഭാഷാഭഗവദ്ഗീത PDF ഡൌണ്‍ലോഡ് ചെയ്യൂ.

Close