ഇ-ബുക്സ്പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ശ്രീ ശങ്കരാചാര്യര്‍

പ്രൌഢാനുഭൂതി പ്രകരണ പ്രകാശിക PDF

ശ്രീശങ്കരകൃതികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചു കൃതികള്‍ക്ക് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനം അടങ്ങുന്നതാണ് ‘പ്രൌഢാനുഭൂതി’ എന്ന ഈ പ്രകരണ പ്രകാശിക ഗ്രന്ഥം. സത്യാനുഭവമാര്‍ഗ്ഗത്തില്‍ സര്‍വത്ര പ്രഭ വിതറാന്‍ കരുത്തുള്ള ദിവ്യരത്നങ്ങളാണീ കൃതികള്‍.ഒരു സത്യാന്വേഷിയ്ക്ക് നിരന്തരം മനനം ചെയ്തു സത്യമുറപ്പിക്കുവാന്‍ വേണ്ടുവോളം കാര്യങ്ങള്‍ ഇവ ഉള്‍ക്കൊള്ളുന്നു.

ഏകശ്ലോകി, മനീഷാപഞ്ചകം, മായാപഞ്ചകം, അദ്വൈതപഞ്ചരത്നം, നിര്‍വാണഷട്കം, ശ്രീദക്ഷിണാമൂര്‍ത്യഷ്ടകം, ദശശ്ലോകി, നിര്‍വാണമഞ്ജരി, പ്രൌഢാനുഭൂതി, ജീവന്മുക്താനന്ദലഹരി, ബ്രഹ്മജ്ഞാനാവലീമാലാ, ഭജഗോവിന്ദം, അദ്വൈതാനുഭൂതി, അപരോക്ഷാനുഭൂതി എന്നിവയാണ് ഈ സമാഹാരത്തിലുള്ള കൃതികള്‍.

പ്രൌഢാനുഭൂതി പ്രകരണ പ്രകാശിക PDF ഡൌണ്‍ലോഡ് ചെയ്യൂ.

Close