ഇ-ബുക്സ്പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

വാസിഷ്ഠസുധ യോഗവാസിഷ്ഠസാരം PDF

vasishtasudhaഭാരതീയ ദര്‍ശനശാസ്ത്രത്തില്‍ സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കൃതിയാണ് ‘യോഗവാസിഷ്ഠം’. യുക്തിയുക്തമായി വേദാന്തം വിശദീകരിക്കുന്ന ഈ ഗ്രന്ഥത്തിന് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ മലയാളത്തില്‍ എഴുതിയ വ്യാഖ്യാനമാണ് ‘വാസിഷ്ഠസുധ യോഗവാസിഷ്ഠസാരം’ എന്ന ഈ ഗ്രന്ഥം. ഭാരതീയദര്‍ശനത്തില്‍ തല്‍പ്പരരായ സാധാരണക്കാര്‍ക്കും വേദാന്തവിദ്യാര്‍ത്ഥികള്‍ക്കും ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്.

“ഈ ‘വാസിഷ്ഠസുധ’ വാസിഷ്ഠത്തിന്റെ സമ്പൂര്‍ണ്ണമായ ഗദ്യവിവര്‍ത്തനവും സമഗ്രമായ വ്യാഖ്യാനവുമാണ്. വ്യാഖ്യാതാവ് സുവിദിതനായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍. പാണ്ഡിത്യവും ഭക്തിയും ഒത്തുചേര്‍ന്ന ഈ വ്യാഖ്യാനം ജ്ഞാനവും അനുഭവവും പ്രാപ്തമാക്കാന്‍ പര്യാപ്തമാണ്. അയത്ന സുന്ദരമായ ഭാഷ, ഗാംഭീര്യം നിറഞ്ഞ വിവരണം, ചിന്തയുടെ പ്രസന്നത, ഉപാഖ്യാന വിവരണത്തില്‍ തെളിയുന്ന പുരാണാവഗാഹം എന്നിവ ഈ വ്യാഖ്യാനത്തിന്റെ സവിശേഷതകളാണ്. യോഗവാസിഷ്ഠത്തിന്റെ ഹൃദയം അറിയാനുള്ള ദൈവയോഗം ഇപ്പോഴാണ് കൈരളിയ്ക്കു ലഭിച്ചത്.” – ഡോ. സുകുമാര്‍ അഴീക്കോട്‌

വാസിഷ്ഠസുധ യോഗവാസിഷ്ഠസാരം PDF ഡൌണ്‍ലോഡ് ചെയ്യൂ.

Close