രണ്ടു വിദ്യാരണ്യകൃതികള്‍ – പഞ്ചദശി, ജീവന്മുക്തി വിവേകം PDF

2vidyaranya-kruthikal പതിനാലാം നൂറ്റാണ്ടിലെ പ്രമുഖ വേദാന്താചാര്യനായിരുന്ന ശ്രീ വിദ്യാരണ്യസ്വാമികള്‍ എഴുതിയ പ്രധാനപ്പെട്ട രണ്ടുകൃതികളാണ് പഞ്ചദശിയും ജീവന്മുക്തി വിവേകവും. വേദാന്തത്തിലെ അടിസ്ഥാന തത്ത്വങ്ങളെല്ലാം വളരെ വിശദമായും സ്പഷ്ടമായും പ്രകരണകൃതിയാണ് പഞ്ചദശി. മരിച്ചു ‘സ്വര്‍ഗ്ഗ’ത്തുപോയി നേടാനുള്ളതല്ല മോക്ഷമെന്നും ഈ ഭൂമിയില്‍ ഈ ജീവിതത്തില്‍ നേടേണ്ടതാണെന്നു സ്ഥാപിക്കുകയും അതു സാധ്യമാകുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുകയും ചെയ്യുന്ന കൃതിയാണ് ജീവന്മുക്തി വിവേകം. സംസ്കൃതത്തില്‍ പദ്യരൂപത്തില്‍ എഴുതപ്പെട്ടിട്ടുള്ള ഈ കൃതികള്‍ക്ക് സുഗ്രാഹ്യമായ രീതിയില്‍ മലയാളഗദ്യ രൂപത്തിലുള്ള വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത് വേദാന്താചാര്യനായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ആണ്.

രണ്ടു വിദ്യാരണ്യകൃതികള്‍ – പഞ്ചദശി, ജീവന്മുക്തി വിവേകം PDF ഡൌണ്‍ലോഡ് ചെയ്യൂ

Close