രമണമഹര്‍ഷി സംസാരിക്കുന്നു

 • ജീവന്‍ ദേഹത്തെ ചൈതന്യവത്താക്കിത്തീര്‍ക്കുന്നു (348)

  ദേഹം ജീവനന്യമാണ്. ജീവന്‍ ദേഹത്തെ ചൈതന്യവത്താക്കിത്തീര്‍ക്കുന്നു. സാക്ഷാല്‍ക്കരിക്കുന്നത് അപ്പോള്‍ ജീവനാണ്. അത് പിന്നെ ലോകത്തെ അറിയുന്നുണ്ട്, പക്ഷെ അത്മാവിന്യമായിട്ടല്ല. ലോകക്കാഴ്ച ആത്മാവിന്യമല്ലെന്നറിഞ്ഞാല്‍ ഭേദം തോന്നുകയില്ല.

  Read More »
 • ഞാനാരാണെന്ന് ഞാനന്വേഷിക്കുന്നതെങ്ങനെ?(347)

  ആത്മാവു മറ്റേ ആത്മാവിനെ അന്വേഷിക്കത്തക്കവണ്ണം രണ്ടാത്മാവുകളുണ്ടോ? 'ഞാന്‍' എന്ന വിചാരം ആര്‍ക്കുണ്ടാകുന്നു. ആ 'ഞാന്‍' നിന്നോട് ചേര്‍ന്ന് നിന്ന് അതിന്‍റെ ആദിയെ അന്വേഷിക്കുക. അന്വേഷണം തുടര്‍ന്നുപോകുമ്പോള്‍ താന്‍…

  Read More »
 • വിഷയപ്രപഞ്ചം സ്ഥിതിചെയ്യുന്നത് അഹന്തയിലാണ് (346)

  വിഷയപ്രപഞ്ചം സ്ഥിതിചെയ്യുന്നത് ബോധത്തിന്‍റെ ഇച്ഛാശക്തിയായ അഹന്തയില്‍ തന്നെയാണ്. അഹന്ത എവിടെ നിന്നും വരുന്നു എന്ന് ശ്രദ്ധിച്ചാല്‍ അതുമായും. അവിടെ നിത്യമായ ആത്മാവുമാത്രമവശേഷിക്കും. അതിനന്യമായി ഒന്നുമില്ല. കണ്ണാടി ഇതരവസ്തുക്കളെ…

  Read More »
 • ആത്മാവിനെ പ്രാപിച്ചവനെ ലോകത്തെ അളക്കാനൊക്കു (345)

  ലോകം മനസിന്‍റെ സൃഷ്‌ടി മാത്രമാണ്. ലോകത്തിന്‍റെ നിലനില്പ്പും മനസില്‍ മാത്രമാണ് അതിനെ ഒരു ബാഹ്യവസ്തുവെന്നു കണക്കാക്കി പഠിക്കാനും പാടില്ല. ആത്മാവിനെ പ്രാപിച്ചവന് മാത്രമേ ലോകത്തെ അളക്കാനൊക്കുകയുള്ളൂ.

  Read More »
 • സ്വരൂപം അറിവുമയം മാത്രമാണ് (344)

  ഏതിനെ അറിയാനും ഒരു പ്രകാശം ആവശ്യമാണ്. മനപ്രകാശം ദൃശ്യപ്രപഞ്ചത്തെ കാണിക്കുന്നു. അത് അറിവും അറിവില്ലായ്മയുമായിരിക്കുന്നു. സ്വരൂപം അറിവുമയം മാത്രമായിരിക്കുന്നു. നാമാരും ദേശകാലാദികളെക്കടന്ന ആ അറിവിന്‍ സ്വരൂപമായിത്തന്നെ ഇരിക്കുന്നു.…

  Read More »
 • മനസ്സുണ്ടെങ്കില്‍ ലോകവുമുണ്ട് (343)

  മനസ്സുണ്ടെങ്കില്‍ ലോകവുമുണ്ട്. ഉറക്കത്തില്‍ മനസ്സില്ല. എന്നാല്‍ ജാഗ്രത്തിലുള്ള താന്‍ ഉറക്കത്തിലുണ്ട്. ജാഗ്രത്തില്ലെങ്കിലും താനുണ്ട്. സുഷുപ്തിയില്ലെങ്കിലും താനുണ്ട്. അങ്ങനെ അവസ്ഥകള്‍ മൂന്നിനാലും ബാധിക്കപെടാതെ നിലല്‍നില്‍ക്കുന്ന തന്നെ അറിയണം.

  Read More »
 • ആനന്ദം നമ്മുടെ പ്രകൃതിയാണ് (342)

  ആനന്ദം നമ്മുടെ പ്രകൃതിയാണ്, പുത്തനായിട്ടു ഉണ്ടാക്കേണ്ടതല്ല. സഹജമായ തന്‍റെ ആനന്ദത്തെ സ്വയം ഹനിക്കുന്നുവേന്നെയുള്ളൂ. നമ്മുടെ സത്യം എന്തെന്നറിഞ്ഞാല്‍ ആനന്ദം അതു തന്നെ. 'ഞാന്‍ ' ഉപാധിയോടുകൂടിയവന്‍ എന്നെ…

  Read More »
 • ജാഗ്രത്‌, സ്വപ്ന, സുഷുപ്തികള്‍ മൂന്നും മനസ്സിനുള്ളതാണ് (341)

  നിങ്ങള്‍ ഇപ്പോള്‍ സ്വപ്നത്തെ ഓര്‍മ്മിക്കൂ. ബുദ്ധിവെറെയായിരിക്കും. കാഴ്ചകള്‍ കാണുന്നത് മനസ്സില്‍ തന്നെയാണ്. അതിനാല്‍ ബുദ്ധിയല്ല മനസ്സായിനില്‍ക്കുന്നതെന്ന് സ്പഷ്ടമാണ്. ജാഗ്രത്‌, സ്വപ്ന, സുഷുപ്തികള്‍ മൂന്നും മനസ്സിനുള്ളതാണ്.

  Read More »
 • കുടുസ്സാക്കപ്പെട്ട പ്രജ്ഞയാണ് മനസ്സ് (340)

  അഹന്തയുടെ അവസ്ഥകളാണ് ജാഗ്രത്, സ്വപ്ന, സുഷുപ്തികള്‍. മനസിനെക്കൊണ്ട് മനസ്സിനെ അറിയാന്‍ സാധ്യമല്ല. അതിനെത്താണ്ടിപ്പോയാല്‍ മാത്രമേ മനസ്സില്ലാത്തതാണെന്നറിയുകയുള്ളൂ. (നാമരൂപാദി അതിരുകളാല്‍) കുടുസ്സാക്കപ്പെട്ട പ്രജ്ഞയാണ് മനസ്സ്. നിങ്ങള്‍ ആദിയില്‍ ബൃഹത്തും…

  Read More »
 • മനസ്സിന്‍റെ കൃശത്വം ഒഴിഞ്ഞാല്‍ ശുദ്ധആത്മസ്വരൂപം (339)

  എല്ലാ കര്‍മ്മങ്ങളും ചെയ്തുകൊണ്ടിരുന്നാലും ഞാന്‍ കര്‍ത്താവല്ല എന്നും ഗീതയില്‍ പറയുന്നു. അതു ലോക വ്യവഹാരങ്ങള്‍ക്കു സൂര്യനെന്നത് പോലെയാണ്. നിശ്ചലമായ ആത്മാവിനെച്ചുറ്റി വിചാരങ്ങള്‍ വന്നും പോയുമിരിക്കും. മനസ്സിന്‍റെ കൃശത്വം…

  Read More »
 • Page 7 of 37
  1 5 6 7 8 9 37
Back to top button