ഗ്രന്ഥങ്ങള്‍

 • സത്യജ്ഞാനം ദുഃഖത്തെ ദൂരീകരിക്കുന്നു (318)

  ഒരുവന്‍ ആത്മാന്വേഷണത്താല്‍ അല്‍പ്പമെങ്കിലും മനോനിയന്ത്രണം കൈവരിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ ജീവിതം ഫലവത്തായി എന്നുപറയാം. കാരണം ആത്മാന്വേഷണം അയാളുടെ ഹൃദയത്തെ വിശാലമാക്കും. ആത്മാന്വേഷണത്തില്‍ അടിയുറക്കാത്തവരെ ഇന്ദ്രിയസുഖങ്ങള്‍ എളുപ്പത്തില്‍ കീഴടക്കും.

  Read More »
 • ജീവാത്മാവ് ഇന്ദ്രിയവാസനകളെ കൂടെക്കൂട്ടുന്നു (15-8)

  സമീരണന്‍ സുമങ്ങളുടെ സൗരഭ്യം എടുത്തുകൊണ്ടുപോകുന്നതുപോലെ, ജീവാത്മാവ് ശരീരം വെടിയുമ്പോള്‍ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും ആറാമത്തേതായ മനസ്സിനേയും അതിന്‍റെ കൂടെ കൊണ്ടുപോകുന്നു.

  Read More »
 • പരമാവസ്ഥയില്‍ ശാശ്വതമായി നിവസിക്കാന്‍ (317)

  രാമാ, ദുഃഖത്തിന്റെ വിത്തുകള്‍ ഓരോന്നോരോന്നായി, ഒന്നിനൊന്നു കാരണമായവയെ നശിപ്പിച്ച് ഇല്ലാതാക്കാം. എന്നാല്‍ മാനസികോപാധികളെ എല്ലാം ഒരൊറ്റയടിക്ക് നശിപ്പിക്കാന്‍ കഴിഞ്ഞാല്‍ , സ്വപരിശ്രമത്താല്‍ ആ പരമസത്തയില്‍ അഭിരമിക്കാനായാല്‍ ,…

  Read More »
 • ഞാന്‍ ശരീരമാണെന്ന ചിന്ത ആത്മജ്ഞാനത്തെ വിഭിന്നമാക്കുന്നു (15-7)

  ഞാന്‍ ശരീരമാണെന്നു ചിന്തിക്കുന്ന ഒരുവന്‍ ആത്മജ്ഞാനത്തെ വിഭിന്നമായി കാണുന്നു. തന്മൂലം എന്‍റെ അംശമാണവന്‍ എന്നുള്ള യാഥാര്‍ത്ഥ്യത്തെപ്പറ്റി വളരെയൊന്നും വിവേചിച്ചറിയാന്‍ അവനു കഴിയുന്നില്ല.

  Read More »
 • അനന്താവബോധത്തിന്റെ മൂലം ശുദ്ധമായ അസ്തിത്വമാണ് (316)

  പട്ടുനൂല്‍പ്പുഴു സ്വയം തന്റെതന്നെ നൂലുകൊണ്ട് നിര്‍മ്മിച്ചൊരു കൂട്ടില്‍ ബന്ധനത്തിലാകുന്നതുപോലെ ആത്മാവ് ദുഃഖാനുഭവങ്ങളെ സ്വാംശീകരിച്ച് സ്വയം അവയില്‍ ബന്ധിക്കുന്നു. ഈ പുഴു കൂടുപൊട്ടിച്ചു ചിത്രശലഭമായി മുക്തിപ്രാപിക്കുന്നതുപോലെ കാലക്രമത്തില്‍ ആത്മാവ്…

  Read More »
 • എന്നെ പ്രാപിക്കുന്നവര്‍ ഭിന്നാഭിന്നരാകുന്നു (15-6)

  എന്നെ പ്രാപിച്ച് ഈ ലോകത്തിലേക്ക് തിരിച്ചുവരാതിരിക്കുന്നവര്‍ അഭിന്നരെന്നതുപോലെ ഭിന്നരുമാണ്. ഗാഢമായ വിവേകത്തോടെ നീ അതിനെ വീക്ഷിക്കുകയാണെങ്കില്‍ ഞങ്ങള്‍ അഭിന്നരാണെന്നു നിനക്കു മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ഉപരിപ്ലവമായി മാത്രം…

  Read More »
 • എല്ലാ ആഗ്രഹങ്ങളില്‍ നിന്നും പൂര്‍ണ്ണസ്വതന്ത്രനാവൂ (315)

  ദൃഷ്ടി നിര്‍മലമായി അനന്താവബോധത്തെ അറിയുന്നതാണ് മുക്തി. അതുകൊണ്ട് രാമാ, ഈ അനുഭവങ്ങള്‍ ആര്‍ജ്ജിക്കുവാനുള്ള ആഗ്രഹത്തെ നിന്നില്‍ നിന്നും നിര്‍മാര്‍ജ്ജനം ചെയ്താലും. മന്ദതയെ ദൂരെക്കളയൂ. എല്ലാ അനുഭവങ്ങളില്‍ നിന്നും…

  Read More »
 • സത്യബുദ്ധികള്‍ നാശമില്ലാത്ത സ്ഥാനത്തെ പ്രാപിക്കുന്നു (15-5)

  കുലച്ചുകഴിഞ്ഞവാഴ ക്രമേണ ഇല്ലാതാകുന്നതുപോലെ, ആത്മസാക്ഷാത്കാരം ലഭിച്ച ഒരുവന്‍ ലൗകികകര്‍മ്മങ്ങളില്‍നിന്നും ക്രിയകളില്‍നിന്നും സാവധാനം വിരമിക്കുന്നു. അഗ്നിക്കിരയാക്കുന്ന ഒരു വൃഷത്തില്‍ നിന്ന് പക്ഷികള്‍ വിട്ടുപോകുന്നതുപോലെ അവന്‍റെ വികല്പങ്ങളെല്ലാം അവനെവിട്ട് അകന്നു…

  Read More »
 • പ്രതീതിയാണ് സത്യമെന്ന് അജ്ഞാനി ഭ്രമിച്ചു വശാവുന്നു (314)

  ദൃഢമായൊരു ഭാവനാസങ്കല്‍പ്പത്തില്‍ ബലമായി ഒട്ടിചേര്‍ന്നുനിന്നുകൊണ്ട് സത്യത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ നിന്നും സ്വയം വിമുഖനാവുമ്പോള്‍ ഒരുവനില്‍ ആ ഭാവനാവസ്തുവിനെപ്പറ്റി പ്രത്യക്ഷമായ ഒരറിവ് അങ്കുരിക്കുന്നു. ഈ അറിവിനെയാണ് ഉപാധികള്‍ അല്ലെങ്കില്‍ പരിമിതികള്‍…

  Read More »
 • ആത്മസ്വരൂപതത്ത്വത്തെ നിന്നില്‍ത്തന്നെ നീ കണ്ടെത്തണം (15-4)

  കണ്ണ് അതിന്‍റെ സ്വന്തം കൃഷ്ണമണി കാണുന്നതുപോലെ, നാവ് അതിന്‍റെ സ്വാദനം സ്വയം അറിയുന്നതുപോലെ നീ നിന്‍റെ ആത്മാവിനെ കണ്ടറിയണം. ഇതെന്നോ അതെന്നോ ഉള്ള ഭാവത്തെ ഇല്ലാതാക്കുന്ന ആത്മസ്വരൂപതത്ത്വത്തെ…

  Read More »
Back to top button
Close