യുദ്ധകാണ്ഡം

  • രാമായണമാഹാത്മ്യം – യുദ്ധകാണ്ഡം (129)

    അദ്ധ്യാത്മരാമായണമിദമെത്രയു- മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം അദ്ധ്യയനം ചെയ്കില്‍ മര്‍ത്ത്യനജ്ജന്മനാ മുക്തി സിദ്ധിയ്ക്കുമതിനില്ല സംശയം

    Read More »
  • ശ്രീരാമന്റെ രാജ്യഭാരഫലം – യുദ്ധകാണ്ഡം (128)

    ജാനകീദേവിയോടും കൂടി രാഘവ- നാനന്ദമുള്‍ക്കൊണ്ടു രാജഭോഗാന്വിതം അശ്വമേധാദിയാം യാഗങ്ങളും ചെയ്തു വിശ്വപവിത്രയാം കീര്‍ത്തിയും പൊങ്ങിച്ചു നിശ്ശേഷസൌഖ്യം വരുത്തി പ്രജകള്‍ക്കു വിശ്വമെല്ലാം പരിപാലിച്ചരുളിനാന്‍

    Read More »
  • വാനരാദികള്‍ക്ക് അനുഗ്രഹം – യുദ്ധകാണ്ഡം (127)

    വിശ്വംഭരാ പരിപാലനവും ചെയ്തു വിശ്വനാഥന് വസിച്ചീടും ദശാന്തരേ സസ്യസമ്പൂര്‍ണ്ണമായ് വന്നിതവനിയും ഉത്സവയുക്തങ്ങളായി ഗൃഹങ്ങളും വൃക്ഷങ്ങളെല്ലമതിസ്വാദു സംയുത- പക്വങ്ങളോടു കലര്‍‌ന്നു നിന്നീടുന്നു

    Read More »
  • രാജ്യാഭിഷേകം – യുദ്ധകാണ്ഡം (126)

    ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ- രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാര്‍ സന്തുഷ്ടനായ രഘുകുലനാഥനു- മന്തര്‍മ്മുദാ വിമാനേന മാനേന പോയ്‌ നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ മന്ദം മഹീതലം തന്നിലിറങ്ങിനാന്‍

    Read More »
  • അയോദ്ധ്യാപ്രവേശം – യുദ്ധകാണ്ഡം (125)

    'പൂജ്യനാം നാഥനെഴുന്നള്ളുന്നേരത്തു രാജ്യമലങ്കരിയ്ക്കേണമെല്ലാടവും ക്ഷേതങ്ങള്‍ തോറും ബലിപൂജയോടുമ- ത്യാസ്ഥയാ ദീപാവലിയുമുണ്ടാക്കണം

    Read More »
  • ഹനൂമദ്ഭരതസംവാദം – യുദ്ധകാണ്ഡം (124)

    'ചെന്നയോദ്ധ്യാപുരം പ്രാപിച്ചു സോദരന്‍- തന്നെയും കണ്ടു വിശേഷമറിഞ്ഞു നീ വന്നീടുകെന്നുടെ വൃത്താന്തവും പുന- രൊന്നൊഴിയാതെയവനോടു ചൊല്ലണം പോകുന്നനേരം ഗുഹനെയും ചെന്നു ക- ണ്ടേകാന്തമായറിയിച്ചീടവസ്ഥകള്‍'

    Read More »
  • അയോദ്ധ്യയിലേക്കുള്ള യാത്ര – യുദ്ധകാണ്ഡം (123)

    'ദാസനാമെന്നെക്കുറിച്ചു വത്സല്യമു- ണ്ടേതാനുമെങ്കിലത്രൈവ സന്തുഷ്ടനായ്‌ മംഗലദേവതയാകിയ സീതയാ മംഗലസ്നാനവുമാചരിച്ചീടണം മേളമായിന്നു വിരുന്നും കഴിഞ്ഞിങ്ങു നാളെയങ്ങോട്ടെഴുന്നള്ളീടുകയുമാം'

    Read More »
  • ദേവേന്ദ്രസ്തുതി – യുദ്ധകാണ്ഡം (122)

    സംക്രന്ദനന്‍ തദാ രാമനെ നിര്‍ജ്ജര- സംഘേന സാര്‍ദ്ധം വണങ്ങി സ്തുതിച്ചിതു 'രാമചന്ദ്ര! പ്രഭോ! പാഹി മാം പാഹി മാം രാമഭദ്ര! പ്രഭോ! പാഹി മാം പാഹി മാം…

    Read More »
  • സീതാസ്വീകരണം – യുദ്ധകാണ്ഡം (121)

    പിന്നെ ഹനുമാനെ നോക്കിയരുള്‍ചെയ്തു മന്നവന്‍ 'നീ പൊയ്‌ വിഭീഷണാനുജ്ഞയാ ചെന്നു ലങ്കാപുരം പുക്കറിയിക്കണം തന്വംഗിയാകിയ ജാനകിയോടിദം

    Read More »
  • വിഭീഷണരാജ്യാഭിഷേകം – യുദ്ധകാണ്ഡം (120)

    ലക്ഷ്മണനോടരുള്‍ചെയ്തിതു രാമനും 'രക്ഷോവരനാം വിഭീഷണായ്‌ മയാ ദത്തമായോരു ലങ്കാരാജ്യമുള്‍പുക്കു ചിത്തമോദാലഭിഷേകം കഴിക്ക നീ'

    Read More »
  • Page 1 of 4
    1 2 3 4
Back to top button