കര്‍മ്മയോഗത്തിനു മുന്‍തൂക്കം നല്‍കി ചെയ്യുന്ന യജ്ഞമാണ് ദൈവയജ്ഞം(ജ്ഞാ.4.25)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 25 ദൈവമേവാപരേ യജ്ഞം യോഗിനഃ പര്യുപാസതേ ബ്രഹ്മാഗ്നാവപരേ യജ്ഞം യജ്‍ഞേനൈവോപജുഹ്വതി. ചില കര്‍മ്മയോഗികള്‍ ഇന്ദ്രാദി ദേവസങ്കല്പങ്ങള്‍ക്കുതന്നെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള യാഗാദി കര്‍മ്മങ്ങള്‍ ചെയ്യുന്നു. മറ്റുചില ജ്ഞാനയോഗികള്‍...