ഞാന്‍ സകല ജഗത്തിന്‍റേയും ഉത്ഭവസ്ഥാനവും ലയസ്ഥാനവും ആണ് (ജ്ഞാ.7.6)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 6 ഏതദ്യോനീനി ഭൂതാനി സര്‍വ്വാണീത്യുപധാരയ അഹം കൃത്സ്നസ്യ ജഗതഃ പ്രഭവഃ പ്രളയസ്തഥാ. സ്ഥാവരജംഗമാത്മകങ്ങളായിരിക്കുന്ന എല്ലാ പ്രപഞ്ചഘടകങ്ങളും ഈ രണ്ടുവക പ്രകൃതികളും കൂടിക്കലര്‍ന്ന് ഉണ്ടായവയാകുന്നു. ഈ രണ്ടു പ്രകൃതികള്‍ മൂലമായി...