ഇ-ബുക്സ് എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

സഹസ്രകിരണന്‍ – ശ്രീ ചട്ടമ്പിസ്വാമികളെക്കുറിച്ച് ഒരു കൈപ്പുസ്തകം PDF

നെയ്യാറ്റിന്‍കരയിലെ ശ്രീ വിദ്യാധിരാജവേദാന്തപഠനകേന്ദ്രം ആദ്ധ്യാത്മിക രംഗത്ത്, വിശേഷിച്ച് ശ്രീ ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ഒരു വ്യാഴവട്ടത്തിലേറെക്കാലമായി പഠനഗവേഷണപാഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്‍റെ ആചാര്യനായ ഡോ. എം. പി. ബാലകൃഷ്ണന്‍ തയ്യാറാക്കിയതാണ് സഹസ്രകിരണന്‍ എന്ന ഈ കൈപ്പുസ്തകം. ലേഖനം മുഴുവന്‍ വായിക്കുക »

തമിഴകവും ദ്രാവിഡമാഹാത്മ്യവും PDF – സദ്ഗുരു ചട്ടമ്പിസ്വാമികള്‍

സദ്ഗുരു ചട്ടമ്പിസ്വാമികള്‍ രചിച്ച ഒരു ലേഖനസമാഹാരമാണ് ‘തമിഴകവും ദ്രാവിഡമാഹാത്മ്യവും’ എന്ന ഈ ഗ്രന്ഥം. ഉടുതുണിക്ക് മറുതുണിയില്ലാതെ, ജീവിതത്തിലൊരിക്കലും കേറിക്കിടക്കാനൊരിടം സ്വന്തമാക്കാതെ, അന്ത്യംവരെ ഒറ്റയാനായി ഊരുചുറ്റിയ ഒരു സ്വാമി നാനവിഷയങ്ങളില്‍ മൗലികമായ നിരവധി ഗവേഷണപഠനങ്ങള്‍ നടത്തിയെന്ന കാര്യം ഇന്നത്തെ തലമുറയ്ക്ക് ഒരു കെട്ടുകഥയായെ തോന്നുകയുള്ളൂ. ലേഖനം മുഴുവന്‍ വായിക്കുക »

കേരള ചരിത്രവും തച്ചുടയകൈമളും PDF – സദ്ഗുരു ചട്ടമ്പിസ്വാമികള്‍

സദ്ഗുരു ചട്ടമ്പിസ്വാമികള്‍ രചിച്ച ‘കേരള ചരിത്രവും തച്ചുടയകൈമളും’ എന്ന ഈ ഗ്രന്ഥം ഈ അടുത്തകാലത്ത് കണ്ടെത്തിയതാണ്. കേരള ചരിത്രവും തച്ചുടയകൈമളും, കൂടല്‍മാണിക്യവും തച്ചുടയകൈമളും, കേരളത്തിലെ ബുദ്ധജൈന വിഗ്രഹങ്ങള്‍, മനസ്സിന്‍റെ ഉറവിടം, തൃപ്പുത്തരിയും മുക്കുടിയും, വെങ്ങിനാട്ടു നമ്പിടി എന്നിങ്ങനെയുള്ള ലേഖന്നങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ലേഖനം മുഴുവന്‍ വായിക്കുക »

ശിവ പ്രഭാകര സിദ്ധയോഗി PDF

CE 1263ല്‍ (കൊല്ലവര്‍ഷം 438 മീനം പൂരുട്ടാതി), അതായത് ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജനിച്ച് ഒരു യോഗിയായി 723 വര്‍ഷം ജീവിച്ച് 1986 ഏപ്രില്‍ ആറിന് (കൊല്ലവര്‍ഷം 1161 മീനം പൂരുട്ടാതി) പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ മഹാസമാധിയായ ഒരു പുണ്യാത്മാവാണ് ശ്രീമദ്‌ ശിവപ്രഭാകര സിദ്ധയോഗി. 1948 മുതല്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ ശിവപ്രഭാകര സിദ്ധയോഗിയെകുറിച്ച് വന്നിട്ടുള്ള വാര്‍ത്തകള്‍ നാഗര്‍കോവില്‍ പാര്‍വതിപുരം ശ്രീവനമാലീശ്വരക്ഷേത്രത്തിലെ ശ്രീ. ശ്രീധരസ്വാമികള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം. ശിവപ്രഭാകര സിദ്ധയോഗിയുടെ 750-‍ാ‍ം ജന്മദിനവും 26-‍ാ‍ം മഹാസമാധിദിനവും ആചരിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാനും ചിന്തിക്കാനും ഈ പുസ്തകം സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ശുഷ്കവേദാന്തതമോഭാസ്കരം PDF – മലയാളസ്വാമികള്‍

ശ്രീനാരായണഗുരുവിന്‍റെ പ്രശിഷ്യനായി ആന്ധ്രദേശത്ത് ആധ്യാത്മികചലനങ്ങള്‍ സൃഷ്ടിച്ച സന്യാസിവര്യനും പണ്ഡിതനും ഗ്രന്ഥകാരനും ആണ് ശ്രീ മലയാളസ്വാമികള്‍. ശങ്കരവേദാന്തത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട ആത്മജ്ഞാനാത്മകമായ വേദാന്തമാണ് മലയാളസ്വാമികള്‍ ‘ശുഷ്കവേദാന്തതമോഭാസ്കരം’ എന്ന ഈ പാദചതുഷ്കത്തോടുകൂടിയ ഗ്രന്ഥത്തില്‍ പ്രപഞ്ചനം ചെയ്യുന്നത്. അനുഭവസാക്ഷികളായ ചിരന്തനമഹര്‍ഷികള്‍ ആവിഷ്കരിച്ച ആ ആത്മസാഫല്യം സാധാരണ ജനങ്ങളുടെ അപക്വബുദ്ധിക്ക് എളുപ്പം ഉള്‍ക്കൊള്ളത്തക്കവിധത്തില്‍ സംഗ്രഹിച്ചും സരളീകരിച്ചും പുനരാഖ്യാനം ചെയ്യുകയാണ് സ്വാമികളുടെ ഗ്രന്ഥരചനയുടെ ലക്ഷ്യം. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍