ശ്രേയസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍

“ആത്മസാക്ഷാത്കാരത്തിനും ലോകനന്മയ്ക്കും വേണ്ടി.”

ഭാരതത്തിന്റെ സാംസ്കാരികപൈതൃകവും ആദ്ധ്യാത്മികജ്ഞാനവും പരിപോഷിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് ശ്രേയസ് ഫൗണ്ടേഷന്‍.

പ്രവര്‍ത്തനങ്ങള്‍

2008 നവംബര്‍ 1നു ശ്രേയസ് (www.sreyas.in) എന്ന മലയാളം വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി.

അമൂല്യങ്ങളായ ആദ്ധ്യാത്മിക-സാംസ്കാരിക-പൈതൃക ഗ്രന്ഥങ്ങള്‍ അവയുടെ മൂല്യവും വ്യക്തതയും ചോര്‍ന്നുപോകാതെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ രൂപത്തില്‍ പരിരക്ഷിക്കാനും ലോകത്തിന്റെ നാനാകോണിലുമുള്ള ജിജ്ഞാസുക്കള്‍ക്ക് സൗജന്യമായി പകര്‍ന്നുകൊടുക്കാനും ശ്രേയസ് വെബ്സൈറ്റിലൂടെ പരിശ്രമിക്കുന്നു.

ആചാര്യന്മാരുടെ സത്സംഗ പ്രഭാഷണങ്ങളും ആദ്ധ്യാത്മിക പഠനങ്ങളും ഓഡിയോ – വീഡിയോ രൂപത്തില്‍ ശ്രേയസില്‍ ലഭ്യമാണ്. കൂടാതെ, ആദ്ധ്യാത്മിക ലേഖനങ്ങളും സൂക്തങ്ങളും ഫേസ്ബുക്ക് മുതലായ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നു.

സഹകരിക്കാം

നമ്മുടെ സംസ്കാരത്തെക്കുറിച്ച് അറിയാനും അറിയിക്കാനും നാം ഓരോരുത്തര്‍ക്കും ചുമതലയുണ്ട്. അതിനു ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ആവശ്യമാണ്‌. അതിനായി താങ്കളെയും ശ്രേയസിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

ശ്രേയസിലെ ലേഖനങ്ങളും ഇബുക്കുകളും വായിക്കുക, പ്രഭാഷണങ്ങള്‍ കേള്‍ക്കുക, ധര്‍മ്മബോധമുള്ളവരായിരിക്കുക – അതുതന്നെയാണ് സനാതനധര്‍മ്മത്തിന് ഒരാള്‍ക്ക്‌ നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവന. ഇമെയില്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, ഫോണ്‍, SMS തുടങ്ങിയ മാധ്യമങ്ങളിലൂടെ ശ്രേയസിനെക്കുറിച്ച് മുമുക്ഷുക്കളായ സുഹൃത്തുക്കളെ അറിയിക്കാം.

ശ്രേയസിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ദയവായി മാനേജിംഗ് ട്രസ്റ്റീയെ ബന്ധപ്പെടുക.

ശ്രീകണ്ഠകുമാര്‍ പിള്ള
മാനേജിംഗ് ട്രസ്റ്റീ
ഫോണ്‍: 9400663300
ഇമെയില്‍: [email protected]

Close