swami chinmayanandaസ്വാമി ചിന്മയാനന്ദന്‍ രചിച്ച് 1958ല്‍ പ്രസിദ്ധീകരിച്ച ഹിന്ദുമത രഹസ്യം എന്ന ഈ പുസ്തകത്തില്‍ മൂന്നു ഖണ്ഡങ്ങളുണ്ട്‌.

ഹിന്ദുമതം എന്ന ഒന്നാം ഖണ്ഡത്തില്‍ നമ്മുടെ മനോഭാവം, നമ്മുടെ ദുഖങ്ങളുടെ രഹസ്യം, ഹിന്ദുമതത്തിന്റെ മഹത്വം, സാര്‍വത്രിക മതം – ഹിന്ദുമതം, ജീവിതലക്ഷ്യം, വേദങ്ങള്‍ – ജീവിതത്തിന്റെ ശാസ്ത്രം, മനുഷ്യന്റെ ഉയര്‍ച്ച എന്നീ അദ്ധ്യായങ്ങള്‍ ഉള്‍പ്പെടുന്നു. ഗീതയിലേയ്ക്ക് ഒരെത്തിനോട്ടം എന്ന രണ്ടാം ഖണ്ഡത്തില്‍ മഹാഭാരതം ചുരുക്കത്തില്‍ വര്‍ണ്ണിച്ചതിനുശേഷം ഗീതാതത്ത്വം സംഗ്രഹിച്ചിരിക്കുന്നു. ജപയോഗം ആണ് മൂന്നാം ഖണ്ഡം.

“ഓരോ മനുഷ്യനും ഏറെക്കുറെ അര്‍ജുനാവസ്ഥയിലാണ്, അതിന്റെ ഫലമാണ് നമ്മുടെ തോല്‍വികളും കണ്ണീരും വേദനയുമെല്ലാം. നാമൊന്ന് പുനരുജ്ജീവിക്കുക, എന്നിട്ട് വിജയത്തിന്റെ ശങ്കിച്ചുനില്‍ക്കുന്ന കൈകളില്‍നിന്നും വിജയപതാക പിടിച്ചെടുക്കുക. ഗീതയുടെ ജീവിതമാര്‍ഗ്ഗമനുസരിച്ച് ജീവിക്കാന്‍ കരുത്തുറ്റ ഓരോ മനുഷ്യനും ഗീത ജീവിതവിജയത്തിന്റെ പ്രമാണപത്രമാകുന്നു. ഒരൊറ്റ നോട്ടത്തില്‍ ഹിന്ദുധര്‍മ്മം – അതാണ്‌ ഗീത.”

ഹിന്ദുമത രഹസ്യം PDF ഡൌണ്‍ലോഡ് ചെയ്യൂ.