ഡൗണ്‍ലോഡ്‌ MP3

വൃക ഭൃഗുമുനി മോഹിന്യംബരീഷാദി വൃത്തേഷു
അയി തവ ഹി മഹത്ത്വം സര്‍വ്വശര്‍വ്വാദിജൈത്രം
സ്ഥിതമിഹ പരമാത്മന്‍ ! നിഷ്മ്കളാര്‍വ്വാഗഭിന്നം
കിമപി യദവഭാതം തദ്ധി രൂപം തവൈവ || 1 ||

ഹേ പരമാത്മസ്വരുപിയായുള്ളോവോ! വൃകസുരന്‍‍, ഭൃഗുമഹര്‍ഷി, മോഹിനി, അംബരീഷന്‍ മുതലായവരുടെ ചരിത്രങ്ങളി‍ല്‍ നിന്തിരുവടിയുടെ മാഹാത്മ്യം ശിവന്‍ മുതലായ ദേവന്മാരെല്ലാവരേയും ജയിക്കുക എന്നുള്ളതിലാണെന്നു ഇവിടെ തീര്‍ച്ചപ്പെട്ടുകഴിഞ്ഞു ! നിഷ്കളമായും സകളമായുമിരിക്കുന്നതില്‍നിന്നു വേര്‍പെടാത്തതും അനിര്‍വ്വചനീയവുമായി യാതൊന്ന് പ്രകാശിച്ചുകൊണ്ടിരിക്കുന്നവോ ആ രൂപവും നിന്തിരുവടിയുടേതുതന്നെയാണല്ലൊ ! – വൃത്തം. – മാലിനി.

മൂര്‍ത്തിത്രയേശ്വര സദശിവ പഞ്ചകം യത്
പ്രാഹുഃ പരാത്മവപുരേവ സദാശിവോഽസ്മിന്‍
തത്രേശ്വരസ്തു സ വികുണ്ഠപദസ്ത്വമേവ
ത്രിത്വം പുനര്‍ഭജസി സത്യപദേ ത്രിഭാഗേ || 2 ||

ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്മാരെന്ന മൂന്നു മൂര്‍ത്തികളും, ഈശ്വരന്‍‍, സദാശിവന്‍ എന്നിങ്ങിനെയുള്ള അഞ്ചു തത്വങ്ങളാണെന്നു യാതൊന്നിനെയാണൊ പറയുന്നതു, ഇക്കാര്‍യ്യത്തില്‍ സദാശിവ‍ന്‍ എന്ന അഞ്ചാമത്തെ തത്ത്വം വൈകുണ്ഠവാസിയായ ആ നിന്തിരുവടിതന്നെയാകുന്നു. അത്രയുമല്ല, നിന്തിരുവടിതന്നെയാണ് മൂന്നു ഭാഗങ്ങളോടുകൂടിയ സത്യലോകത്തില്‍ മൂന്നു മൂര്‍ത്തികളുടെ ഭാവത്തി‍ല്‍ വര്‍ത്തിക്കുന്നതു.

തത്രാപി സാത്ത്വികതനും തവ വിഷ്ണുമാഹുഃ
ധാതാ തു സത്ത്വവിരളോ രജസൈവ പൂര്‍ണ്ണഃ
സത്തോത്കടത്വമപി ചാസ്തി തമോവികാര
ചേഷ്ടാദികം ച തവ ശങ്കരനാമ്നി മൂര്‍ത്തൗ || 3 ||

ആ ഭാവത്തില്‍ നിന്തിരുവടിയുടെ ശുദ്ധസത്വസ്വരുപത്തെ വിഷ്ണുവെന്നു പറയുന്നു; ബ്രഹ്മാവാകട്ടെ സത്ത്വഗുണം കുറഞ്ഞ് രജോഗുണംകൊണ്ടുതന്നെ നിറഞ്ഞവനാകുന്നു; നിന്തിരുവടിയുടെ ശിവനെന്നു പറയപ്പെടുന്ന മൂര്‍ത്തിയി‍ല്‍ വര്‍ദ്ധിച്ച സത്ത്വഗുണവും തമോഗുണത്തിന്റെ ചേഷ്ട മുതലായവയും ഉണ്ട്.

തം ച ത്രിമൂര്‍ത്ത്യതിഗതം പരപൂരുഷം ത്വ‍ാം
ശര്‍വ്വാത്മനാപി ഖലു സര്‍വ്വമയത്വഹേതോഃ
ശംസന്ത്യുപാസനവിധൗ, തദപി സ്വതസ്തു
ത്വദ്രുപമിത്യതിദൃഢം ബഹു നഃ പ്രമാണം || 4 ||

മൂന്നു മൂര്‍ത്തികളുടെ സ്വരൂപങ്ങള്‍ക്കും ഉപരിയായി പരമാത്മസ്വരൂപിയായിരിക്കുന്ന അപ്രകാരമിരിക്കുന്ന നിന്തിരുവടിയേയും സര്‍വ്വ സ്വരൂപനായിരിക്കകൊണ്ട് ശിവസ്വരൂപമായിട്ടും ഉപാസനാവിധിയില്‍ പറയുന്നുണ്ടല്ലോ! അങ്ങിനെയാണെങ്കിലും വാസ്തവമാലോചിക്കുമ്പോള്‍ അതു നിന്തിരുവടിയുടെ സ്വരൂപംതന്നെയാണെന്ന് ഞങ്ങള്‍ക്കു ബലമേറിയ വളരെ പ്രമാണം ഉണ്ട്.

ശ്രീശങ്കരോപി ഭഗവാന്‍ സകലേഷു താവ
ത്ത്വാമേവ മാനയതി യോ ന ഹി പക്ഷപാതീ
ത്വന്നിഷ്ഠമേവ സ ഹി നാമസഹസ്രികാദി
വ്യാഖ്യാത്‍ഭവത് സ്തുതിപരശ്ച ഗതിം ഗതാന്തേ || 5 ||

ഭഗവത്‍പാദരായ ശ്രീശങ്കരാചാര്‍യ്യരും എല്ലാ മൂര്‍ത്തികളിലുംവെച്ച് നിന്തിരുവടിയെത്തന്നെയാണ് ഉപാസനാമൂര്‍ത്തിയായി ആദരിക്കുന്നത്. അദ്ദേഹം ഭേദബുദ്ധിയുള്ളവനല്ലെന്ന് പ്രസിദ്ധവുമാണല്ലോ ! അദ്ദേഹമാവട്ടെ സഹസ്രനാമം മുതലായവയെ ഭവത്‍പരമായിട്ടുതന്നെയാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. അവസാനസമയത്തിലും അങ്ങയെ സ്തുതിച്ചുകൊണ്ടുതന്നെയാണ് സായുജ്യത്തെ പ്രാപിച്ചിരിക്കുന്നതും.

മൂര്‍ത്തിത്രയാതിഗമുവാച ച മന്ത്രശാസ്ത്ര
സ്യാദൗ കളായസുഷമം സകലേശ്വരം ത്വ‍ാം
ധ്യാനശ്ച നിഷ്കളമസൗ പ്രണവേ ഖലൂക്ത്വാ
ത്വാമേവ തത്ര സകളം നിജഗാദ നാന്യം. || 6 ||

എന്നുമാത്രമല്ല, ഈ ആചാര്‍യ്യസ്വാമികള്‍ മന്ത്രശാസ്ത്രത്തിന്റെ ആരംഭത്തി‍ല്‍ മൂന്നു മൂര്‍ത്തികള്‍ക്കും ഉപരിയായി എല്ലാറ്റിനും ഈശ്വരനായ നിന്തിരുവടിയെ കായാമ്പൂവിന്റെ ശോഭാവിശേഷത്തോടുകൂടിയവനായിട്ട് കല്പിച്ചിരിക്കുന്നു. പ്രണവത്തിലാകട്ടെ, നിര്‍ഗുണബ്രഹ്മധ്യാനത്തെ ഊന്നിപ്പറഞ്ഞിട്ട് അതി‍ല്‍ സകളമൂര്‍ത്തിയായ നിന്തിരുവടിയെത്തന്നെയാണ് വിവരിച്ചിട്ടുത്; വേറെ ഒരു മൂര്‍ത്തികളെയുമല്ല. വൃത്തം. വസന്തതിലകം.

സമസ്തസാരേ ച പുരാണസംഗ്രഹേ
വിസംശയം ത്വന്മഹിമൈവ വര്‍ണ്ണ്യതേ
ത്രിമൂര്‍ത്തിയുക്‍സ്ത്യപദത്രിഭാഗതഃ
പരം പദം തേ കഥിതം ന ശൂലിനഃ || 7 ||

ഇതിഹാസപുരാണാദികളുടെ സംഗ്രഹമായ “പുരാണസംഗ്രഹം” എന്ന ഗ്രന്ഥത്തിലും അല്പംപോലും സംശയത്തിന്നിടയില്ലാത്തവിധം നിന്തിരുവടിയുടെ മാഹാത്മ്യംതന്നെയാണ് വര്‍ണ്ണിക്കപ്പെടുന്നതു. ത്രീമൂര്‍ത്തികളോടുകൂടിയ സത്യലോകത്തിലുള്ള ബ്രഹ്മ, വിഷ്ണു, ശിവപദങ്ങള്‍ക്കും മേലെയായി നിന്തിരുവടിയുടെ സ്ഥാനമായ വൈകുണ്ഠം പറയപ്പെട്ടിരിക്കുന്നു. ശിവന്നു വേറൊരു സ്ഥാനമുണ്ടന്നു പറയുന്നതുമില്ല. വൃത്തം. വംശസ്ഥം.

യദ്ബ്രഹ്മകല്പ ഇഹ ഭാഗവതദ്വിതീയ
സ്മന്ധോദിതം വപുരനാവൃതമീശ ധാത്രേ
തസ്യൈവ നാമ ഹരിശര്‍വമുഖം ജഗാദ
ശ്രീമാധവശ്ശിവപരോപി പുരാണസാരേ || 8 ||

ഈ ബ്രാഹ്മകല്പത്തില്‍ ഹേ ഭഗവാനേ! ബ്രഹ്മാവിന്നു പ്രത്യക്ഷത്തില്‍ കാണിച്ചുകൊടുത്തതും ശ്രീമല്‍ഭാഗവതത്തില്‍ രണ്ട‍ാംസ്കന്ധത്തില്‍ പറയപ്പെട്ടതും യാതൊരുസ്വരൂപമാണൊ അതിന്നുതന്നെയാണ് വിഷ്ണു, ശിവന്‍ എന്നീ പേരുകളെ ശിവഭക്തനാണെങ്കിലും ശ്രീ മാധവാചാര്‍യ്യര്‍ “പുരാണസാരം” എന്ന വിശിഷ്ടഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നതു.

യേ സ്വപ്രകൃത്യനുഗുണാ ഗിരിശം ഭജന്തേ
തേഷ‍ാം ഫലം ഹി ദൃഢയൈവ തദീയഭക്ത്യാ
വ്യാസോ ഹി തേന കൃതവാനധികാരിഹേതോ:
സ്മന്ദാദികേഷും തവ ഹാനിവചോര്‍ത്തവാദൈഃ || 9 ||

യാതൊരുത്തര്‍ അവനവന്റെ വാസനക്ക് അനുയോജിച്ചവിധം ശിവനെ ഭജിക്കുന്നുവോ അവര്‍ക്കാകട്ടെ ഉറച്ചതായ ആ ശിവഭക്തികൊണ്ടുമാത്രമേ ഫലം സിദ്ധിക്കുകയുള്ളു; അതുകൊണ്ടുതന്നെയാണ് വേദവ്യാസന്‍തന്നെ സ്കാന്ദംമുതലായ പുരാണങ്ങളി‍ല്‍ ആ അധികാരികള്‍ക്കുവേണ്ടി കേവലം അര്‍ത്ഥവാദങ്ങളെകൊണ്ട് നിന്തിരുവടിക്കു അപകര്‍ഷം ഉണ്ടാകത്തക്ക വാക്യങ്ങളെ ചെയ്തിരിക്കുന്നതു.

ഭൂതാര്‍ത്ഥകീര്‍ത്തിരനുവാദവിരുദ്ധവാദൗ
ത്രോധാര്‍ത്ഥവാദഗതയഃ ഖലും രോചനാര്‍ത്ഥാഃ
സ്കാന്ദാദികേഷു ബഹവോത്ര വിരുദ്ധവാദാ
സ്ത്വത്താമസത്വപരിഭൂത്യുപശിക്ഷണാദ്യാഃ | 10 ||

പ്രകൃത്യാതന്നെയുള്ള ഗുണത്തെ പുകഴ്ത്തിപറയുക, ഇല്ലാത്തതാണെങ്കിലും വിരോധമില്ലാത്തവിധത്തിലുള്ള ഗുണത്തെ പറയുക, ഒരിക്കലും ഉണ്ടാവാനിടയില്ലാത്ത ഗുണത്തെ കല്പിച്ചുപറയുക എന്നിങ്ങിനെ അര്‍ത്ഥവാദത്തിന്റെ സ്വരൂപം മൂന്നുപ്രകാരത്തിലാകുന്നു; അവ രുചിയെ ജനിപ്പിക്കുന്നതിന്നുവേണ്ടിമത്രം ഉള്ളവയാകുന്നു; ഇവിടെ സ്കാന്ദം മുതലായ പുരാണങ്ങളി‍ല്‍ അങ്ങയുടെ താമസപ്രകൃതി, തോല്‍മ, മുതലായവയെ പ്രകാശിപ്പിക്കുന്ന വിരുദ്ധമായ വചനങ്ങള്‍ വളരെയേറെയുണ്ട്.

യത്‍കിഞ്ചിദപ്യവിദുഷാപി വിഭോ മയോക്തം
തന്മന്ത്രശാസ്ത്രവചനാദ്യഭിദൃഷ്ടമേവ

വ്യാസോക്തിസാരമയഭാഗവതോപതഗീത
ക്ലേശാന്‍ വിധൂയ കുരു ഭക്തിഭരം പരാത്മന്‍ || 11 ||

ഹേ പ്രഭോ! അറിവില്ലാത്തവനാണെങ്കിലും എന്നാല്‍ എന്തെല്ലാമോ ചിലത് പറയപ്പെട്ടുവെങ്കിലും അത് മന്ത്രശാസ്ത്രത്തില്‍നിന്ന് സ്പഷ്ടമായി അറിയപ്പെട്ടതുതന്നെയാണ്. വേദവ്യാസമഹര്‍ഷിയുടെ പുരാണങ്ങളില്‍വെച്ച് ശ്രേഷ്ഠമായ ഭാഗവതംകൊണ്ട് കീര്‍ത്തിക്കപ്പെട്ട മഹിമാതിശാത്തോടുകൂടിയ പരമാത്മസ്വരുപിന്‍! ദുഃഖങ്ങളെ നീക്കംചെയ്ത് വ‍ര്‍ദ്ധിച്ച ഭക്തിയെ നല്‍കിയനുഗ്രഹിക്കേണമേ !

ആഗമാദീന‍ാം പരമതാത് പര്‍യ്യനിരൂപണവര്‍ണ്ണനം എന്ന രോണ്ണൂറ‍ാം ദശകം സമാപ്തം.
ദശമസ്കന്ധം സമാപ്തം.
ആദിതഃ ശ്ലോകാഃ 934
വൃത്തം. വസന്തതിലകം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.