ഈയുള്ളവന്‍ വസിക്കുന്ന ശ്രീകാര്യം പഞ്ചായത്ത് ചെമ്പഴന്തി വാര്‍ഡിലെ ചേങ്കോട്ടുകോണം ആശ്രമത്തിനു സമീപത്തുള്ള അയ്യന്‍കോയിക്കല്‍ ലെയിനിലെ പുതുതായി രൂപീകൃതമായ അയ്യന്‍കോയിക്കല്‍ റെസിഡന്റ്സ് അസോസിയേഷന്‍ (AKRA) ഇക്കൊല്ലത്തെ ഓണം സമുചിതം ആഘോഷിച്ചു.
വീട്ടിലെ തിരക്കുകള്‍ കാരണം എല്ലാ പരിപാടികളിലും പങ്കെടുക്കാനോ കാണാനോ അവസരം ലഭിച്ചതുമില്ല. എന്നിരുന്നാലും ഏതാനും ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
കുട്ടികളുടെ കായിക കലാമല്‍സരങ്ങള്‍ ആയിരുന്നു ഒന്നാം ദിനം (ഉത്രാടം). രണ്ടാംദിനം സ്ഥിരം പരിപാടികളായ സുന്ദരിക്ക് പൊട്ടു തൊടല്‍, ഉറിയടി തുടങ്ങിയ മത്സരങ്ങള്‍. എല്ലാ മത്സരങ്ങളും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടി നടത്തിയിരുന്നു. പങ്കാളിത്തത്തില്‍ സ്ത്രീകള്‍ തന്നെയായിരുന്നു മുന്നില്‍. സ്ത്രീകളുടെ വടംവലി മത്സരം വളരെ ആവേശമുള്ളതായിരുന്നു എന്നുകേട്ടു. സന്തോഷ അട്ടഹാസങ്ങള്‍ കേള്‍ക്കാമായിരുന്നു!
അടുത്ത വര്‍ഷം, ഇത്തരം സ്ഥിരം പരിപാടികള്‍ക്ക് പകരം നമ്മുടെ പഴമയും തനിമയും നിലനിര്‍ത്തുന്ന മത്സരങ്ങള്‍ നടത്താം എന്നും ചിന്തയുണ്ട്. വല്ലം / ഓല മുടയല്‍ മത്സരം, ഉറി ഉണ്ടാക്കല്‍, ഗോലികളി, ഓല പന്തുകളി, എറിപന്ത്, തുടങ്ങിയവ കൊള്ളാമെന്നു കരുതുന്നു. മറ്റു ആശയങ്ങളും ദയവായി പങ്കുവയ്ക്കൂ.