അഗ്നിയില്‍ നിന്നും ചാരം ഉണ്ടായി. പിന്നീട് അതേ ചാരം അഗ്നിയെ മറയ്ക്കുകയും ചെയ്യുന്നു. അതുപോലെ മായ ഉണ്ടായത് ഈശ്വരനില്‍ നിന്നും. ഈശ്വരദര്‍ശനത്തിനു നമ്മെ തടസ്സപ്പെടുത്തുന്നതും അതേ മായ തന്നെ.

അരിയെ പൊതിയുന്ന ഉമി പ്രകൃതി. അരിമണി പരമാത്മാ. നിങ്ങള്‍ ആത്മാര്‍ത്ഥമായി ശക്തിസ്വരൂപിണിയായ പ്രകൃതിയോടു പ്രാര്‍ത്ഥിച്ചാല്‍, പ്രകൃതി തന്നുള്ളില്‍ തന്നെ ഇരിക്കുന്ന ഈശ്വരനെ വെളിപ്പെടുത്തിത്തരും. പ്രകൃതിയുടെ കൃപയില്ലാതെ നിങ്ങള്‍ക്ക് ഒരിക്കലും ഈശ്വര സാക്ഷാത്കാരം ലഭിക്കില്ല.

കാലൊന്ന് വഴുതി വീണാല്‍, മുറിവ് പറ്റിയേക്കാം. നാവൊന്ന് വഴുതിയാല്‍ നിങ്ങള്‍ വീഴുന്നത് നരകത്തിലേക്ക്. നാവ് വളരെ ശ്രദ്ധയോടെ ഉപയോഗിക്കുക.

കടപ്പാട്: നല്ലൊരു നാളെ