ശ്രീ ചട്ടമ്പിസ്വാമികളുടെ 156-മത് ജയന്തി ദിവസമായ സെപ്റ്റംബര്‍ ഒന്‍പതിന്, ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ശ്രീകാര്യത്തുനിന്നും കണ്ണമ്മൂലവരെ ഘോഷയാത്ര നടന്നു. വൈകുന്നേരം ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂലയില്‍ അനുസ്മരണ സമ്മേളനം ചേര്‍ന്ന്, ഒരു സ്മാരകം ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. കുറച്ചു ചിത്രങ്ങള്‍ കാണൂ.
ശ്രീ അരുമാനൂര്‍ നിര്‍മലാനന്ദന്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുന്നു. ചട്ടമ്പി സ്വാമികളുടെ ലഘു ജീവചരിത്രം ഉള്‍പ്പെടുത്തി, സ്വാമികളുടെ 'വേദാധികാരനിരൂപണം' എന്ന ഗ്രന്ഥം ഇദ്ദേഹം പ്രസിദ്ധീകരിക്കുന്നു.
ചട്ടമ്പിസ്വാമികളുടെ ചിത്രവുമേന്തി ഗജവീരന്‍ ഘോഷയാത്രയുടെ മുന്നില്‍.
അലങ്കരിച്ച വാഹനം സ്വാമിയുടെ ചിത്രവും ഗാനവുമായി.
ആറ്റുകാല്‍ എന്‍ എസ് എസ് കരയോഗത്തിന്റെ അലങ്കരിച്ച വാഹനം
ഘോഷയാത്രയിലെ അലങ്കരിച്ച മറ്റൊരു വാഹനം
ഘോഷയാത്രയുടെ മുന്‍നിര. യുവാക്കളുടെ പൊടിപോലും കാണാനില്ല എന്നത് എന്‍ എസ് എസ്-ന്റെ ദുര്‍ഗ്ഗതി.
വാദ്യങ്ങളുടെ അകമ്പടി
കുഴല്‍ വാദ്യമേളം
പങ്കെടുത്തവര്‍ കൂടുതലും സ്ത്രീകളായിരുന്നു.
ശ്രീ ചട്ടമ്പിസ്വാമി കല്‍ ജനിച്ചതെന്ന് കരുതുന്ന സ്ഥലത്ത് ഉയരുന്ന കെട്ടിടം. ഐ ജി സന്ധ്യ യാണ് ഇപ്പോള്‍ ഈ സ്ഥലം വിലയ്ക്ക് വാങ്ങി കെട്ടിടം പണിയുന്നത്. ഈ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു ചട്ടമ്പിസ്വാമികളുടെ സ്മാരകം പണിയണം എന്നാണു ഇപ്പോള്‍ എന്‍ എസ് എസ് ആവശ്യപ്പെടുന്നത്.
ഘോഷയാത്ര പ്രമാണിച്ച് സ്ഥലത്ത് കൂടുതല്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്തുകൊണ്ട് എന്‍ എസ് എസ് സര്‍ക്കാരിനെ സമീപിക്കണം? ഇത്രയും നാലും എന്തുകൊണ്ട് ഈ സ്ഥലം വാങ്ങാനും ഒരു സ്മാരകം പണിയാനും എന്‍ എസ് എസ്-നു തോന്നിയില്ല? ഇപ്പോള്‍ത്തന്നെ, സര്‍ക്കാരിനെ സമീപിച്ചു രാഷ്ട്രീയപരമായി നീങ്ങാതെ, സ്വന്തം പണം കൊടുത്തുവാങ്ങി, എസ് എസ് എസ് -നു തന്നെ അവിടെ നല്ലൊരു ആത്മീയകേന്ദ്രം പണിയരുതോ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മാത്രം ബാക്കി.
ജന്മഗൃഹത്തിന് വെളിയില്‍ പൊതുറോഡില്‍ സ്ഥാപിച്ചിരിക്കുന്ന ചട്ടമ്പി സ്വാമികളുടെ ചെറിയ പ്രതിമയില്‍ 'ഭക്തര്‍' പൂക്കള്‍ അര്‍പ്പിക്കുന്നു
സമാപന സമ്മേളനം എന്‍ എസ് എസ് ട്രഷറര്‍ സംസാരിക്കുന്നു. മന്ത്രി പ്രേമചന്ദ്രന്‍, മന്ത്രി വിജയകുമാര്‍, ശ്രീ വി എസ് ശിവകുമാര്‍, ശ്രീ രാമചന്ദ്രന്‍ നായര്‍, ശ്രീ പി കെ കൃഷ്ണദാസ് ത്ടങ്ങിയ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.