പ്രാര്‍ത്ഥന ശരിക്കും പ്രയോജനപ്രദമോ?

“നിങ്ങളുടെ ഹാന്‍സെറ്റിന് എത്ര രൂപയായി?”

“ടോക് ടൈം എത്ര രൂപയ്ക്കുണ്ട്?”

സംസാരിക്കുന്ന ഓരോ നിമിഷത്തിനും ബില്ല് വര്‍ദ്ധിക്കുകയാണല്ലോ. മാത്രമല്ല മൊബൈല്‍ ഉപയോഗിച്ചാലും, ഇല്ലെങ്കിലും, സര്‍വ്വീസ് ചാര്‍ജും കൊടുക്കണം. ഇതൊക്കെ ചെയ്താലും ചിലപ്പോള്‍ സംസാരം വ്യക്തമായി കേള്‍ക്കുവാനും സാധിക്കില്ല. ഫലം-സമയനഷ്ടം, ധനനഷ്ടം.

ഒരൊറ്റ രൂപപോലും മുടക്കേണ്ടാത്ത സന്തോഷം മാത്രം നല്‍കുന്ന, ഇഷ്ടം പോലെ സംസ്സാരിക്കാവുന്ന ഒരു സെല്ലുലാര്‍ ഫോണ്‍ സര്‍വ്വീസുണ്ട്. ഈശ്വരനോടുള്ള പ്രാര്‍ത്ഥനയാണിത്. ഒരു ഫോണ്‍ വിളിപോലെ തന്നെയാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥന ഏകാഗ്രമായാല്‍ അത് വണ്‍വേ സംസാരവും ആകില്ല. ഈശ്വരന്‍ നമ്മോട് സംസാരിക്കും, വ്യക്തമായിത്തന്നെ. ശ്രീരാമകൃഷ്ണന്‍, മഹാത്മാഗാന്ധി,മദര്‍ തെരേസ തുടങ്ങിയവര്‍ ഇത്തരം കണക്ഷന്‍ എടുത്തിട്ടുണ്ടെന്ന് നാം ചരിത്രത്തില്‍ കണ്ടിട്ടുണ്ട്.

ഈ സംസ്സാരത്തിന് പരിധിയില്ല എത്ര നേരം വേണമെങ്കിലും സംസാരമാകുന്ന പ്രാര്‍ത്ഥനയില്‍ മുഴുകാം. ഈശ്വരനുമായുള്ള ഈ മൊബൈല്‍ സര്‍വ്വീസിന് റോമിംഗ് ചാര്‍ജ് വേണ്ട. മാത്രമല്ല, ഈ നെറ്റ് വര്‍ക്കിന് കവറേജ് ഇല്ലാത്ത ഒരിടവുമില്ല.

അതിനാല്‍ പ്രാര്‍ത്ഥനയാകുന്ന മൊബൈല്‍ കണക്ഷന്‍ ഇന്നുതന്നെ എടുക്കുക, സംസാരം തുടങ്ങുക. സ്ഥിരമായി ഒരിക്കലും വഞ്ചിക്കാത്ത, ധനനഷ്ടം വരുത്താത്ത “കൂട്ടുകാരനെ” സ്വന്തമാക്കുക. അതിനുശേഷം പ്രാര്‍ത്ഥനയുടെ ഫലം സ്വയം വിലയിരുത്തുക.

കടപ്പാട്: നാം മുന്നോട്ട്