ഉന്നതമായ ലക്ഷ്യബോധമുണ്ടായാലെ നമുക്ക് ഔന്യത്യത്തില്‍ എത്തിച്ചേരാന്‍ കഴിയൂ

വളരെ ഉത്സാഹത്തിമിര്‍പ്പോടെ നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്ന യുവാവിനോട് വില്യം റിജ്‍വേ ചോദിച്ചു.

“എന്തേ ഇത്ര ആഹ്ളാദം”

“സാര്‍, രണ്ടു വര്‍ഷമായി ഭാര്യയെ കണ്ടിട്ട് എനിക്ക് ജനിച്ച കുഞ്ഞിനെപ്പോലും ഞാന്‍ കണ്ടിട്ടില്ല…”

“ഉവ്വ്, എനിക്കു മനസ്സിലാകുന്നു, നിങ്ങളുടെ ആവേശം.” റിജ്‍വേ കൗതുകത്തോടെ ചോദിച്ചു, “നിങ്ങളുടെ കുഞ്ഞ് ആരാകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?”

“അത് ഞാന്‍ ചിന്തിച്ചിട്ടില്ല സാര്‍.” യുവാവ് തെല്ല് അമ്പരപ്പോടെ പറഞ്ഞു.

“അവന്‍ മഹാപണ്ഠിതനാവാന്‍ ആഗ്രഹിക്കുന്നുവോ?”

“അങ്ങിനെയൊന്നുമല്ല.”യുവാവ്

“രാഷ്ട്രീയത്തലവനാകാന്‍?”

“യ്യോ… ഒരിക്കലും രാഷ്ടീയക്കാരനാക്കില്ല.”

“വളരെ തന്ത്രശാലിയായ വലിയ പണക്കാരന്‍.”

“വേണ്ട… വേണ്ട… എനിക്കതില്‍ താല്പര്യമില്ല.”

താങ്കളുടെ ജോലിയില്‍ പിന്‍ഗാമിയാകാന്‍

“അതൊരിക്കലുമില്ല, ഞാന്‍ അനുഭവിക്കുന്നത് തന്നെ ധാരാളം.”

“പിന്നെ അവന്‍ ആരാകണം?” റിജ്‍‍-വേ ചോദിച്ചു.

യുവാവിന്റെ ഉത്തരം മൗനമായിരുന്നു. തീര്‍ച്ചയായും ഏതുകാര്യത്തിനും ഒരു ലക്ഷ്യം വേണം. മകന്‍ ആരുമായി തീരട്ടെ പക്ഷേ അവന്‍ എന്താകണമെന്ന ഒരു ധാരണ മാതാപിതാക്കള്‍ക്ക് തീര്‍ച്ചയായും ഉ‍ണ്ടായിരിക്കണം. എന്റെ കുഞ്ഞ് ആരായാലും എന്തായാലും അവന്‍ നല്ലവനായി തീരണം എന്ന് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുകയും വേണം.

കടപ്പാട്: നാം മുന്നോട്ട്