ഉയര്‍ച്ച നേടാനുള്ള എളുപ്പവഴി എന്ത്?
“എന്തുകൊണ്ടാണ് സാഗരം ഇത്രവലുതും മഹത്തരവുമായത്?” ശിഷ്യന്‍ ഗുരുവിനോടു ചോദിച്ചു.
“സാഗരം ഏറ്റവും താഴെ കിടക്കുന്നതു കൊണ്ട്” ഗുരു മറുപടി പറഞ്ഞെങ്കിലും ശിഷ്യന് ഉള്‍ക്കൊള്ളാനായില്ല.
ഗുരുനാഥന്‍ വിശദീകരിച്ചു, “സാഗരം ഏറ്റവും താഴ്ന്ന സ്ഥലത്ത് കിടക്കുന്നതുമൂലം അതിലേയ്ക്ക് എല്ലാ നദികളും ഒഴുകി എത്തുന്നു. ഈ വിധം എല്ലാ നദികളില്‍ നിന്നുമുള്ള ജലം സ്വീകരിച്ച് സാഗരം എല്ലാ നദികളെക്കാളും വലുതാകുന്നു. താഴ്മയാണ് ഉന്നതിയുടെ രഹസ്യം.”
മഹത്തുക്കള്‍ നിസ്വാര്‍ത്ഥരും, വിനയവുമുള്ളവരുമാണ്. അവര്‍ ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളും ആ ഭാവത്തോടു കൂടി തന്നെ. കാരണം ആ മനോഭാവത്തോടുകൂടിയ പ്രവൃത്തിയാണ് ഏറ്റവും മഹത്തരം എന്നവര്‍ അറിഞ്ഞിരിക്കുന്നു.
സദസുകളില്‍ പുറകില്‍ ഇരിക്കൂ, നീ യോഗ്യനെങ്കില്‍ നിന്നെ യജമാനന്‍ തന്നെ വന്ന് ക്ഷണിച്ച് മുന്‍നിരയിലേയ്ക്കു കൊണ്ടു പോകും എന്ന ബൈബിള്‍ അനുശാസനത്തിന്റെ താല്പര്യവും ഇതുതന്നെ.
കടപ്പാട്: നാം മുന്നോട്ട്