ഏവം പരേത്യ ഭഗവന്തമനുപ്രവിഷ്ടാ
യേ യോഗിനോ ജിതമരുന്മനസോ വിരാഗാഃ
തേനൈവ സാകമമൃതം പുരുഷം പുരാണം
ബ്രഹ്മ പ്രധാനമുപയാന്ത്യഗതാഭിമാനാഃ (3-32-10)
കപിലദേവന്‍ തുടര്‍ന്നുഃ
ഇഹലോകജീവിതം വിട്ടുപോകുന്നുവര്‍ സ്വീകരിക്കുന്ന വിവിധമാര്‍ഗ്ഗങ്ങളെപ്പറ്റി ഇനി പറഞ്ഞുതരാം. സ്വാര്‍ത്ഥയോടെ സ്വന്തംകാര്യങ്ങള്‍ നേടാനായി ഒരുവന്‍ വിവിധ ദേവതകളെ പൂജിക്കുന്നു. ദേവതാഭക്തരായും പൂര്‍വ്വികരെ പൂജിച്ചും അവന്‍ ചന്ദ്രപഥത്തിലൂടെ വീണ്ടും ഭൂമിയിലേക്കു തിരിച്ചു വരുന്നു. സ്വാര്‍ത്ഥലേശമില്ലാതെ സ്വധര്‍മ്മം അനുഷ്ടിക്കുകയും ആസക്തിയില്ലാതെ എല്ലാം എന്നിലര്‍പ്പിക്കുകയും ചെയ്ത് സന്യാസപാതയില്‍ ചരിക്കുന്നു ഒരുവന് മനഃസമാധാനവും ഹൃദയ നൈര്‍മ്മല്യവും ഉണ്ടാവുന്നു. അങ്ങിനെയുളള ഒരുവന്‍ അഹങ്കാരരഹിതനും സ്വധര്‍മ്മാനുഷ്ടാനത്തില്‍ ധന്യത കൈവന്നുവനുമത്രേ. അയാള്‍ സൂര്യപഥത്തിലൂടെ ഭഗവല്‍സന്നിധി പ്രാപിക്കുന്നു. ഇനിയും ചിലര്‍, ഭഗവദവതാരങ്ങളായ ദേവതകളെ പൂജിക്കുന്നു. പരമാത്മാവില്‍ നിന്നു സ്വയം വിഭിന്നരല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണവര്‍ പൂജിക്കുന്നുത്. സൃഷ്ടിചക്രത്തിനുശേഷം കല്‍പാന്തത്തില്‍ ഭഗവല്‍ സന്നിധിയിലേക്ക് ബ്രഹ്മാവ് മടങ്ങുമ്പോള്‍, അവരും ഭഗവാനില്‍ ഒന്നുചേരുന്നു. ഈ യോഗിവര്യന്മാര്‍ സ്വയം ശ്വാസവും മനസും നിയന്ത്രിച്ച് ആത്മസക്ഷാത്ക്കാരം കിട്ടിയവരെങ്കലും അഹങ്കാരം മുഴുവനായി വിട്ടുപോയിട്ടുളളവരല്ലത്രേ. അവരില്‍ കര്‍മ്മാഭിമാനത്തിന്റെ അംശം ബാക്കി നില്‍ക്കുന്നതിനാല്‍, അടുത്ത സൃഷ്ടി ചക്രം തുടങ്ങുമ്പോള്‍ അവര്‍ യോഗിവര്യന്മാരും, മഹര്‍ഷിമാരും ഗുരുക്കന്മാരും മറ്റുമായി പിറക്കുന്നു.
അതുകൊണ്ട് അമ്മേ മനസും ശരീരവുമെല്ലാം ആ ഭഗവാനിലര്‍പ്പിക്കൂ. സര്‍വ്വവും അവിടുത്തെ മുന്നില്‍ അര്‍പ്പിക്കുമ്പോള്‍ മാത്രമേ ലൗകീകമോ സ്വര്‍ഗ്ഗീയമോ ആയുളള സുഖാസക്തിയില്‍നിന്നും ഒരുവന് മോചനം ലഭിക്കൂ. അപ്പോള്‍ ആത്മീയജ്ഞാനമുണരുകവഴി, സത്യത്തെ തിരിച്ചറിയാനും അസത്യത്തെ അസത്യമായി കാണാനുമുളള വിവേകം ഉണ്ടാവുന്നു. ഈ ഭക്തന്‍ ഇഹലോകത്തില്‍ ഇന്ദ്രിയങ്ങളുടെ ബഹ്യനിയന്ത്രണത്തില്‍ ജീവിക്കുമ്പോഴും ലൗകീകവസ്തുക്കളാല്‍ ആകര്‍ഷിക്കപ്പെടുകയോ അവനവയോട് വെറുപ്പുണ്ടാവുകയോ ചെയ്യുന്നില്ല. അവന്‍ എല്ലാവിധ ബന്ധത്തില്‍ നിന്നും മോചിതനത്രെ. ഈ കാണപ്പെടുന്നുതെന്തും, കാഴ്ചയും കാണുന്നുയാളും എല്ലാം, ആ ഭഗവാന്റേതന്നെ വിവിധരൂപങ്ങളാണെന്നു് അവനു ബോധമുദിക്കുന്നു. ബ്രഹ്മം ആദിയന്തമില്ലാത്തതും വൈവിധ്യമാര്‍ന്ന വസ്തുക്കളായി കാണപ്പെടുന്നതുമത്രേ. ബഹിര്‍മുഖമായി തിരിച്ചുവെച്ചിട്ടുളള മനസിന്റേയും ഇന്ദ്രിയങ്ങളുടേയും പ്രഭാവത്താലാണ്, ഒന്നായബ്രഹ്മം പലതായി കാണപ്പെടുന്നത്. ഈ ഏകത്വം അനുഭവിക്കാന്‍, സാധകന്‍ തികച്ചും ഭഗവല്‍ഭക്തനും നിത്യനിദാനപൂജായോഗക്രമങ്ങളില്‍ ജാഗരൂകനുമായിരിക്കണം.
പരമാത്മവിജ്ഞാനവും അതിലേക്കെത്തിച്ചേരാനുളള വിവിധമാര്‍ഗ്ഗങ്ങളും ഞാന്‍ വിശദീകരിച്ചു കഴിഞ്ഞു. ഭഗവാന്‍ ഒന്നുമാത്രം. ആ സവിധത്തിലേക്കെത്തിച്ചേരാന്‍ പലേ വഴികളുമുണ്ട്. ഈ കാര്യങ്ങള്‍ ഒരിക്കലെങ്കിലും ഭക്തിപുരസ്സരം കേട്ട് മനസെന്നിലുറപ്പിക്കുന്നവന്‍ എന്നെ പ്രാപിക്കുന്നുതാണ്. ഈ വിജ്ഞാനം പക്വമതിയും നിസ്വാര്‍ത്ഥനും, എളിമയുമുളള ഒരു ഭക്തനു മാത്രമേ നല്‍കാന്‍ പാടുളളൂ. സ്വാര്‍ത്ഥമതിയും ദുഷ്ടമനസ്കനും, ഇന്ദ്രിയസുഖദാഹിയുമായ ഒരുവന്‍ ഈ ജ്ഞാനസമ്പാദനത്തിന് അര്‍ഹനല്ല തന്നെ.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF