കുറുക്കുവഴിയിലൂടെ നേട്ടങ്ങള്‍ കൊയ്യാനാണ് ഇപ്പോഴത്തെ കാലത്ത് എളുപ്പം? എന്തു പറയുന്നു.

ബോര്‍ഡില്‍ വരച്ചിരിക്കുന്ന വൃത്തങ്ങള്‍. എല്ലാറ്റിന്റേയും നടുവില്‍ കൃത്യമായി അമ്പു തറച്ചിരിക്കുന്നു. ഇത്ര കൃത്യമായി അമ്പ് എയ്തയാളെ കോച്ച് തിരക്കി. അന്വഷണത്തില്‍ അയാള്‍ വീട്ടില്‍ താമസിക്കുന്ന മദ്ധ്യവയസ്കനാണെന്നറിഞ്ഞു. കോച്ച് അദ്ദേഹത്തെ അഭിനന്ദിക്കാനായി വീട്ടിലെത്തി കോച്ച് അദ്ദേഹത്തെ പരിചയപ്പെട്ടു. അമ്പ് കൃത്യം ലക്ഷ്യത്തില്യത്തില്‍ കൊള്ളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവനെ വളരെ പുകഴ്ത്തി. പിന്നെ ചോദിച്ചു, “താങ്കള്‍ എങ്ങനെ ഇത്ര കൃത്യമായി എപ്പോഴും വൃത്തത്തിനകത്തു തന്നെ അമ്പ് എയത് കൊള്ളിക്കുന്നു?”

“അത് നിസ്സാര കാര്യം. ആദ്യം ഞാന്‍ അമ്പ് എയ്യും പിന്നീട് അതിനു ചുറ്റും വട്ടം വരയ്ക്കും.” അദ്ദേഹം പറഞ്ഞു.

പലപ്പോഴും നാം ജീവിതത്തില്‍ കാണിക്കാറുള്ള ഒരു തന്ത്രമാണിത്. ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിനുപകരം ലക്ഷ്യത്തെ നമുക്കൊപ്പം താഴ്ത്തിക്കൊണ്ടുവരിക. കഠിനമായി പണിയെടുക്കാത്ത ആരും ഇതേവരെ യഥാര്‍ത്ഥവിജയം നേടിയിട്ടില്ല. സൂത്രത്തിലൂടെ നേടുന്നതെല്ലാം താല്ക്കാലികം മാത്രം.

എഡിസണ്‍ ജോലിയില്‍ മുഴുകി അറുപത് മണിക്കൂറോളം, ആഹാരം പോലും മറന്ന് പരീക്ഷണശാലയില്‍ തങ്ങിയിട്ടുണ്ടത്രേ!

ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് വാള്‍ട്ട് ഡിസ്നി മാസങ്ങളോളം സ്റ്റുഡിയോയില്‍ ജോലി പൂര്‍ത്തീകരിക്കാനായി തങ്ങിയിട്ടുണ്ട്. വസ്ത്രവും, ആഹാരവും അദ്ദേഹത്തിന് അവിടെ എത്തിക്കുകയായിരുന്നു അപ്പോഴൊക്കെ.

തന്റെ സങ്കല്പ്പത്തിലുള്ള ചൈനയെ വാര്‍ത്തെടുക്കാന്‍ മാവോ സേതുങ്ങ് 1930ല്‍ 8,000 മൈല്‍ ചൈനയിലൂടെ നടന്നിട്ടുണ്ട്.

ഇങ്ങനെ ഏതു രംഗത്തെ പ്രഗത്ഭരെ ശ്രദ്ധിച്ചാലും അവരെല്ലാം വിജയം നേടിയത് കഠിനാദ്ധ്വാനത്തിലൂടെയാണെന്ന് അറിയാനാകും. ഉന്നതിയിലെത്താനുള്ള കുറുക്കുവഴി ആത്മാര്‍ത്ഥമായ ശ്രമം തന്നെ.

കടപ്പാട്: നാം മുന്നോട്ട്