ഞാന്‍ പ്രതീക്ഷിക്കുന്നത്ര ജോലി എന്റെ ജോലിക്കാര്‍ ചെയ്യുന്നില്ല. മാത്രമല്ല അവരുമായി ഇപ്പോള്‍ നല്ല ബന്ധവുമല്ല. എന്തുചെയ്യും?

ഒരിക്കല്‍ ശ്രീനാരായണ ഗുരുദേവന്റെ സമീപം തൊഴില്‍ തര്‍ക്കവുമായി മുതലാളിയും തൊഴിലാളിയും എത്തി. ഗുരുദേവന്‍ ഇരുവരുടേയും വാദം കേട്ടിട്ട് തിരക്കി.

“ഇരട്ടക്കാളവണ്ടി കണ്ടിട്ടുണ്ടോ?”

“ഉവ്വ് രണ്ടുപേരും പറഞ്ഞു.

ഗുരു ദേവന്‍ തുടര്‍ന്നു. “ഇരട്ടക്കാളവണ്ടിയില്‍ രണ്ടു കാളകള്‍ വേണം. രണ്ടിനും കരുത്തും വേണം. രണ്ടു കാളയും ഓരോ ലക്ഷ്യത്തിലേക്ക് ഒരു പോലെ വലിച്ചാലേ വണ്ടി നീങ്ങൂ. ഒരു കാള അനങ്ങാതെ നില്‍ക്കെ മറ്റേ കാള നടന്നാലത്തെ സ്ഥിതി ആലോചിച്ചു നോക്കൂ.”

“നിങ്ങള്‍ ഇരുവരും തൊഴില്‍ മേഖലയില്‍ അത്യാവശ്യ ഘടകങ്ങളാണ്. ഇരുവര്‍ക്കും അതു കൊണ്ട് പരസ്പരഗുണവുമുണ്ട്. അത് രണ്ടു പേരും മനസ്സിലാക്കിയാല്‍ മതി. പ്രശ്നം തീരും. ഒരുപോലെ വലിച്ചില്ലെങ്കില്‍ കാള വണ്ടി നീങ്ങുകയില്ല. രണ്ടു കാളയും രണ്ട് ദിക്കിലേക്ക് വലിച്ചാല്‍ വണ്ടി മറിയുകയുമാവാം ഫലം അതു കൊണ്ട് രണ്ടുപേരും സൂക്ഷിക്കുക.”

കടപ്പാട്: നാം മുന്നോട്ട്