കോപം പാപം തന്നെ. പക്ഷേ മഹത്തുക്കളില്‍ പലരും കോപിഷ്ഠരായി കാണുന്നുണ്ടല്ലോ?

കോപം മൂന്നു വിധം. മഹത്തുക്കളുടെ കോപം ജലരേഖപോലെ, തീര്‍ത്തും ക്ഷണികം. അവരുടെ കോപത്തിനു പിന്നില്‍ എന്തെങ്കിലും നല്ല ഉദ്ദേശ്യം കാണും. കോപത്തിനിരയായവന്‍ പിന്നീട് രക്ഷപ്പെട്ടതായും കാണാം.

രണ്ടാമത്തെ തരം കോപം കടല്‍ത്തീരത്ത് മണലില്‍ വരച്ച രേഖപോലെ സാധാരണ മനുഷ്യരുടെ കോപം ഈ അവസ്ഥയിലാണ്. കുറേക്കാലം അവരുടെ കോപം നീണ്ടു നില്‍ക്കും. ജീവിതാനുഭവങ്ങളാകുന്ന തിരകള്‍ അടിച്ചടിച്ച് കോപമുണ്ടാക്കിയ രേഖകള്‍ ക്രമേണ മങ്ങും;മായും.

ദുഷ്ടരുടെ കോപം ലോഹത്തകിടില്‍ വരച്ച വരപോലെ. അത്ര എളുപ്പമൊന്നും അത് മായുകയില്ല. ഒരു പക്ഷേ ഈ ജീവിതത്തില്‍ തന്നെ അത് പോയെന്നും വരില്ല. ഇത്തരം കോപം, താപവും ശാപവുമായി തീരും. അത് എല്ലാവര്‍ക്കും നാശമേ വിതയ്കൂ.” കോപം ഇങ്ങനെ ഓരോ തലത്തിലാണെന്നറിയുക.
കടപ്പാട്: നാം മുന്നോട്ട്