കൊട്ടാരക്കരയില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരത്തു തിരുവനന്തപുരത്തേക്കുള്ള ഹൈവേയില്‍ സദാനന്ദപുരത്താണ് ശ്രീ സദാനന്ദാശ്രമം സ്ഥിതിചെയ്യുന്നത്. ഹിന്ദുധര്‍മപ്രചരണാര്‍ത്ഥം ധാരാളം ഗ്രന്ഥങ്ങള്‍ കഴിഞ്ഞകാലങ്ങളില്‍ ആശ്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാരതീയരായ നാം ഓരോരുത്തരും പാശ്ചാത്യസംസ്കാരങ്ങള്‍ക്കും രീതികള്‍ക്കും അടിമപ്പെട്ടും ആത്മീയതയെ അവഗണിച്ചും അധഃപതിക്കുന്നു. ഹിന്ദുക്കളായ നാമെല്ലാവരും ഒത്തൊരുമിച്ച് ഒരു സംഘടനയായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ ദുരവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാവുകയുള്ളൂ എന്ന് മുന്‍കൂട്ടിക്കണ്ട് ശ്രീ സദാനന്ദസ്വാമി തിരുവടികളാണ് ചെറുകോല്‍പ്പുഴയില്‍ ആദ്യത്തെ ഹിന്ദുമഹാമതസമ്മേളനത്തിന് ഭദ്രദീപം കൊളുത്തിയത്.

ഹിന്ദുധര്‍മ്മത്തിനെതിരെ കണ്ണീര്‍വാതകവും ലാത്തിയും അടിയന്തിരാവസ്ഥാനടപടികളും പ്രയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ ശ്രീ ചട്ടമ്പിസ്വാമികളും ശ്രീ സദാനന്ദസ്വാമികളും മറ്റു സംന്യാസി പ്രമുഖരും കൊളുത്തിയ വിളക്കുകളില്‍ കൂടുതല്‍ എണ്ണയൊഴിച്ച് കൂടുതല്‍ ശോഭയോടെ തെളിയിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

ശ്രീ സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച ശ്രീമദ് സദാനന്ദ സ്വാമികളുടെ ജീവചരിത്രത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് സമര്‍പ്പിക്കുന്നു, സ്വാമിജികളെകുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ചെറുഗ്രന്ഥം സഹായിക്കട്ടെ.

ശ്രീമദ് സദാനന്ദ സ്വാമികള്‍ (ജീവചരിത്രം) PDF (4.6MB, 23 പേജുകള്‍)