ശ്രീമദ് മഹാപ്രസാദ്‌ സ്വാമി ആത്മാനന്ദഭാരതിയാല്‍ ഏകദേശം 85 വര്‍ഷങ്ങള്‍ക്കുമുമ്പ് വിരചിതമായ, സദാനന്ദപുറം അവധൂതാശ്രമം പ്രസിദ്ധപ്പെടുത്തിയ ഈ കൃതിയുടെ സ്കാന്‍ ചെയ്ത പകര്‍പ്പ് സമര്‍പ്പിക്കുന്നു.

സനാതനധര്‍മ്മമാകുന്ന ഹിന്ദുമതം ഇതരമതങ്ങളെപ്പോലെ കേവലം ഗ്രന്ഥമതമല്ല. അനാദികാലംതൊട്ട് ഇന്നുവരെയും അനുഷ്ഠാനരൂപമായിട്ടാകുന്നു അതിന്റെ വളര്‍ച്ചയും പ്രചാരവും. സംസ്കാരയുക്തരായ സര്‍വ്വമനുഷ്യര്‍ക്കും ഒന്നുപോലെ അനുഷ്ഠിക്കുന്നതിന് അത് അധികാരവും അവകാശവും നല്കിയിട്ടുണ്ട്. ഋഷിപ്രോക്തവും കേരളീയഹിന്ദുക്കള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലാത്തതും ആയ ഇതില്‍ പ്രതിപാദിച്ചിട്ടുള്ള അനുഷ്ഠാനപദ്ധതികളെ ദിനചര്യാക്രമത്തില്‍ അനുഷ്ഠിച്ച് ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളെയും സാധിച്ച് കൃതാര്‍ത്ഥരായിത്തീരുന്നതിന് സര്‍വ്വാന്തര്യാമി അനുഗ്രഹിക്കുമാറാകട്ടെ.

നിത്യകര്‍മ്മചന്ദ്രിക PDF ഡൌണ്‍ലോഡ് ചെയ്യൂ.