എ ഡി 700-നും 800-നും ഇടയ്ക്ക് ദ്രാവിഡനാട്ടില്‍ ജനിച്ച് ജീവിച്ചിരുന്ന ഒട്ടനവധി ജ്ഞാനസിദ്ധാന്മാരില്‍ ഒരാളായിരുന്നു മാണിക്കവാചകര്‍. ശിവയോഗജ്ഞാനിയായ മാണിക്കവാചകര്‍ അരുളിച്ചെയ്ത തമിഴ് കൃതിയാണ് തിരുവാചകം. ജ്ഞാനനിര്‍ഭരമായ ഭക്തിയുടെ സ്വരൂപമെന്തെന്നറിയാന്‍ ലോകത്തിനു തിരുവാചകം എക്കാലത്തും മാനദണ്ഡമായിരിക്കുമെന്ന് പരിഭാഷകനായ ശ്രീ തിരുവല്ലം ഭാസ്കരന്‍ നായര്‍ അഭിപ്രായപ്പെടുന്നു.