പാതഞ്ജലയോഗസൂത്രങ്ങളെ വ്യാഖ്യാനിച്ച് ശ്രീ വി കെ നാരായണ ഭട്ടതിരി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. പഴയ ഗ്രന്ഥത്തിന്റെ സ്കാന്‍ ചെയ്ത കോപ്പിയാണ് എന്നതിനാല്‍ വ്യക്തത കുറവാണ്, ക്ഷമിക്കുക.

“ആത്മബോധമാകുന്ന ഫലത്തെ ഉണ്ടാക്കുവാനുള്ള ക്ഷേത്രമാണ് നമ്മുടെ ആയുസ്സ്‌ എന്നും ഈ ഫലംകൊണ്ടാണ് നമുക്ക് പരമപുരുഷാര്‍ത്ഥ പ്രാപ്തി എന്നും ഇതിലേയ്ക്കുള്ള മാര്‍ഗ്ഗം നമ്മുടെ നിഖിലപ്രവൃത്തികളുടെയും ചരാചരസ്വരൂപനായ ജഗദീശ്വരങ്കല്‍ അര്‍പ്പിക്കുകയാണെന്നും ഈ അര്‍പ്പണം ചിത്തശുദ്ധി കൂടാതെ ഉണ്ടാവാത്തതാണെന്നും ചിത്തശുദ്ധിക്ക് ഹേതുഭൂതമായിട്ടുള്ളത് ചിത്തൈകാഗ്രതയാണെന്നും ചിത്തത്തെ ഏകാഗ്രമാക്കിത്തീര്‍ക്കാനുള്ള മാര്‍ഗ്ഗങ്ങളെയാണ് പതഞ്‌ജലി മഹര്‍ഷി യോഗശാസ്ത്രം കൊണ്ട് ഉപദേശിക്കുന്നതെന്നും മനസ്സില്‍ ഉറപ്പിച്ചു നമുക്ക് പാതഞ്ജലയോഗസൂത്രങ്ങളുടെ യഥാശ്രുതാര്‍ത്ഥം മനസ്സിലാക്കുവാന്‍ ശ്രമിക്കുക” എന്ന് ശ്രീ വി കെ നാരായണ ഭട്ടതിരി മുഖവുരയില്‍ വ്യക്തമാക്കുന്നു.

പാതഞ്ജലയോഗസൂത്രം വ്യാഖ്യാനം PDF ഡൌണ്‍ലോഡ് ചെയ്യൂ. (25.3 MB, 98 പേജുകള്‍)