മഹാഭാരത മഹാസമുദ്രത്തില്‍ നിന്ന് നമുക്ക് അനവധി അനര്‍ഘരത്നങ്ങള്‍ ലഭിച്ചിട്ടുള്ളവയില്‍ ഒന്നാണ് ശ്രീ വിഷ്ണുസഹസ്രനാമം. എന്നാല്‍ തത്തമ്മ പറയുംപോലെ ജപിച്ചാല്‍ ഉദ്ദിഷ്ടഫലം കിട്ടുകയില്ല. ശ്രദ്ധയും ഭക്തിയും ബാഹ്യാഭ്യന്തര ശുചിത്വവും ഏകാഗ്രതയും ഇതിന്റെ ജപത്തിന് ആവശ്യമാണ്. സഹസ്രനാമതല്പരന്മാര്‍ക്ക് അര്‍ത്ഥഗ്രഹണം സുകരമാക്കാന്‍വേണ്ടി ശങ്കരഭാഷ്യം അവലംബിച്ചാണ് ഈ വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത്.
ശ്രീ പി. കെ. ഗോവിന്ദപ്പിള്ള വ്യാഖ്യാനം ചെയ്ത ഈ ഗ്രന്ഥം 1949-ല്‍ തിരുവനന്തപുരം കമലാലയാ ബുക്ക് ഡിപ്പോ പ്രകാശിപ്പിച്ചതാണ്. വളരെ പഴയ ഈ പ്രിന്റിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പായതിനാല്‍ വ്യക്തത കുറവുണ്ട്, ക്ഷമിക്കുക.
ശ്രീവിഷ്ണു സഹസ്രനാമം – വ്യാഖ്യാനം PDF (114 പേജുകള്‍, 24.8 MB)