ഒരു കര്‍ക്കിടകമാസം കൂടി വരവായി. എല്ലാ ദിവസവും പാരായണം ചെയ്യാനും മനനം ചെയ്യാനുമുള്ള ഒരുത്തമ ഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം. എന്നിരുന്നാലും, കര്‍ക്കിടക മാസം കൂടുതല്‍ പ്രാധാന്യത്തോടെ രാമായണപാരായണ മാസമായി അനുഷ്ഠിച്ചു വരുന്നു.

ശ്രീമദ് തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ശ്രീ സോമശേഖരന്‍ നായരും ശ്രീ വാസുദേവന്‍ നായരും പാരായണം ചെയ്ത ഓഡിയോയും, അദ്ധ്യാത്മ രാമായണം PDFഉം ശ്രേയസ്സില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.

കൂടാതെ സ്വാമി ഉദിത് ചൈതന്യാജിയുടെ രാമകഥാസാഗരം രാമായണം പ്രഭാഷണം MP3യും സ്വാമി ജ്ഞാനാനന്ദ സരസ്വതിയുടെ രാമായണ തത്ത്വം MP3യും ശ്രീ ഗുരുവായൂര്‍ പ്രഭാകര്‍ജിയുടെ രാമായണം ജ്ഞാനയജ്ഞം MP3യും പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരരുടെ അദ്ധ്യാത്മരാമായണം പ്രഭാഷണം MP3യും ശ്രവിക്കുന്നത് അദ്ധ്യാത്മരാമായണത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വേദാന്ത തത്ത്വം എളുപ്പത്തില്‍ ഹൃദിസ്ഥമാക്കാന്‍ സഹായിക്കും.