ലോകപ്രശസ്തനായ ബാസ്ക്കറ്റ് ബോള്‍ താരം ശ്രീ മൈക്കിള്‍ ജോര്‍ദാന്‍ പാത്രക്കാരോട് സംസാരിക്കുകയായിരുന്നു. “പതിനായിരത്തോളം ഷോട്ട്സ് എനിക്ക് മിസായിട്ടുണ്ട്. മുന്നൂറ് കളികളോളം ഞാന്‍ നഷ്ടപ്പെടുത്തി. ജയം ഉറപപ്പായ 26 അവസരം ഞാന്‍ പാഴാക്കി. ഇങ്ങനെ എത്രയോ പ്രാവശ്യം ഞാന്‍ തോറ്റു. പക്ഷേ ജീവിതത്തില്‍ ഞാന്‍ തോറ്റില്ല. കാരണം അറിയുമോ?”
അദ്ദേഹം പാത്രക്കാരോട് ചോദിച്ചു. നിശബ്ദരായിരിക്കുന്ന റിപ്പോര്‍ട്ടര്‍മാരോട് മൈക്കിള്‍ പറഞ്ഞു, “കാരണം, ഞാനൊരു പാഠം പന്തില്‍ നിന്നും പഠിച്ചു. എവിടെ തട്ടിയാലും അതിവേഗത്തില്‍ തിരിച്ചു വരിക പന്തിന്റെ സ്വഭാവമാണല്ലോ. അതുപോലെ എന്തു പ്രശ്നമുണ്ടായാലും പന്തിനേക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ തിരിച്ചെത്താന്‍ ഞാന്‍ പഠിച്ചു.”
ജീവിതത്തില്‍ തടസ്സങ്ങള്‍ ധാരാളം ഉണ്ടാകാം. അത് സ്വാഭാവികം. ആ തടസ്സങ്ങളെ ‘തട’യായി ഉപയോഗിക്കാന്‍ ശീലിക്കണം. അപ്പോള്‍ നാം മുന്നേറുകതന്നെ ചെയ്യും. തടസ്സങ്ങളെ തടയായി മാറ്റാനുള്ള വിദ്യയാണ് പ്രാര്‍ത്ഥന നമ്മെ പഠിപ്പിക്കുന്നത്. ഒരു കാലത്ത് ഒരു നേരം തന്റെ അഗതികളായ കുട്ടികള്‍ക്ക് ആഹാരം കൊടുക്കാന്‍ പലയിടത്തും കൈനീട്ടിയ മദര്‍ തെരേസയുടെ, പ്രസ്ഥാനം ഇന്ന് എത്രയോ ആയിരങ്ങളെ നിത്യവും ഊട്ടുന്നു. പ്രാര്‍ത്ഥനയിലൂടെ ആര്‍ജ്ജിച്ച ശക്തിതന്നെയാണ് അതിന്റെ മൂലഹേതു.
കടപ്പാട്: നാം മുന്നോട്ട്