അതീന്ദ്രിയജ്ഞാനത്തെ ഐന്ദ്രികമാക്കിപ്പറയുന്ന ഒരു സമ്പൂര്‍ണ്ണ അദ്ധ്യാത്മജ്ഞാന ശാസ്ത്രഗ്രന്ഥമാണ് കൈവല്യ നവനീതം. കൈവല്യനവനീതം തമിഴ് മൂലഗ്രന്ഥത്തിന്റെ കര്‍ത്താവായ താണ്ഡവരായരും തദ്ഗുരുവായ നാരായണാചാര്യരും പതിനേഴാം നൂറ്റാണ്ടില്‍ തഞ്ചാവൂരിലെ നന്നിലം എന്ന പുണ്യസ്ഥലത്ത് ജീവിച്ചിരുന്ന വിദേഹകൈവല്യമുക്തിയെ പ്രാപിച്ച മഹാജ്ഞാനികളാണ്. ശ്രീ തിരുവല്ലം ഭാസ്കരന്‍ നായര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഈ പുണ്യഗ്രന്ഥത്തിന്റെ കോപ്പി സമര്‍പ്പിക്കുന്നു. സ്കാന്‍ ചെയ്തെടുത്ത ഈ പേജുകള്‍ക്ക് വ്യക്തത കുറവാണ്, ക്ഷമിക്കുക.