ശ്രീ ശ്രീനിവാസ അയ്യങ്കാര്‍ ശാസ്ത്രികള്‍ എഴുതിയ ഹരിനാമകീര്‍ത്തനം വ്യാഖ്യാനത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പാണ് ഈ ഗ്രന്ഥം.

അതിമഹാനായി ഗന്ധര്‍വാംശഭൂതനായി കവികളില്‍വച്ചു മുമ്പനായ എഴുത്തച്ഛന്‍ ലോകോപകാരാര്‍ത്ഥമായും തന്റെ മകള്‍ക്ക് ബ്രഹ്മജ്ഞാനം ഉദിക്കാന്‍വേണ്ടിയും ഉണ്ടാക്കപ്പെട്ടതാണ് ഹരിനാമകീര്‍ത്തനം എന്ന് വിശ്വസിക്കപ്പെടുന്നു.

മദമാത്സര്യമൊന്നും മനസ്സില്‍ തോന്നാതെ ഭക്തിയോടുകൂടി ഈ സ്തുതിയെ പഠിക്കുന്നവന്‍ സംസാരമാകുന്ന സമുദ്രത്തില്‍ ഒരുനാളും വീണു വലയുകയില്ല എന്ന് എഴുത്തച്ഛന്‍ പ്രഖ്യാപിക്കുന്നു.

ഹരിനാമകീര്‍ത്തനം വ്യാഖ്യാനം PDF ഡൌണ്‍ലോഡ് ചെയ്യൂ.