തിരുവനന്തപുരം തമ്പാനൂര്‍ ആര്‍. പത്മനാഭപിള്ള അവര്‍കളാല്‍ എഴുതി പ്രസാധനം ചെയ്യപ്പെട്ട ഹരിനാമകീര്‍ത്തനം “തത്ത്വബോധിനി” വ്യാഖ്യാനം വേദാന്തജ്ഞാന സമ്പാദനത്തിനു ഇച്ഛിക്കുന്ന കേരളീയര്‍ക്ക് അത്യന്തം ഉപകാരപ്രദമായ ഒന്നാകുന്നു.

തത്ത്വബോധിനി ദ്വാരാ ഹരിനാമകീര്‍ത്തനത്തില്‍ അടക്കിവച്ചിട്ടുള്ള അദ്ധ്യാരോപവാദം, തത്ത്വങ്ങളുടെ സ്വഭാവങ്ങള്‍, യോഗലക്ഷണം, പ്രണവനിരൂപണം മുതലായ വേദാന്തവിഷയങ്ങളെ വ്യക്തമാക്കപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇടയ്ക്കിടെ അന്തര്‍ഭവിച്ചിട്ടുള്ള കഥകളെയും ഭംഗിയാംവണ്ണം വിവരിച്ചിട്ടുണ്ട്. ഈ പുസ്തകത്തിന്റെ ഒടുവില്‍ ദക്ഷിണാമൂര്‍ത്തി സ്തോത്രവും അതിന്റെ സ്ഥൂലമായ ഒരര്‍ത്ഥവുംകൂടി കൊടുത്തിട്ടുണ്ട്.

ഹരിനാമകീര്‍ത്തനം “തത്ത്വബോധിനി” വ്യാഖ്യാനം PDF ഡൌണ്‍ലോഡ് ചെയ്യൂ.