ജീവജാലങ്ങളെല്ലാം ഈശ്വരന്റേതു തന്നെ. എന്നിട്ടേന്തേ ചിലരില്‍ മാത്രം ഈശ്വരന്‍ അനുഗ്രഹം ചെരിയാത്തത്?

ഒരു ധനികന്‍. അയാള്‍ക്ക് ഏക്കറുക്കണക്കിനു ഭൂമി. ആ ഭൂമിയില്‍ വയലും തോപ്പും കുളവും എല്ലാമുണ്ട്. അദ്ദേഹത്തിന് വിശ്രമിക്കണമെന്നു തോന്നിയാല്‍ ഏറ്റവും നല്ല ഒരു സ്ഥലത്തേ പോയിരിക്കൂ. ആ സ്ഥലം മുഴുവനും തന്റേതായിരുന്നത് കൊണ്ട് ചെളിയില്‍ ഇരിക്കാമെന്നു കരുതിയില്ല.

അതുപോലെ ഇക്കാണായ മാനവരെല്ലാം ഈശ്വരന്റേതു തന്നെ. ഹൃദയവാസിയായ വിഭൂ, അതില്‍ ഏറ്റവും വൃത്തിയുള്ള ഹൃദയത്തില്‍ മാത്രം വസിക്കുന്നു; ശാന്തിയേകുന്നു. എല്ലാ ഹൃദയത്തിലും ​ഇരുന്നില്ലെന്ന് കരുതി, അതെല്ലാം ഈശ്വരന്റേത് അല്ലാതാകുന്നുമില്ല. നമുക്ക് ഹ‍ൃദയം പവിത്രമാക്കാം വിഭൂ അതില്‍ വന്നിരിക്കും. അപ്പോള്‍ നാം ശാന്തി അനുഭവിക്കും.

ഉത്സവപ്പറമ്പില്‍ ചെന്നാല്‍ നിലത്തിരിക്കും മുമ്പേ എന്തേങ്കിലും നിലത്തിടും. അതിലേ നാം ഇരിക്കൂ. വസ്ത്രം അഴുക്കാകാ തിരിക്കാനാണിത്. നമുക്കിരിക്കാന്‍ ഇത്രയേറെ ശ്രദ്ധചെലുത്തുമ്പോള്‍ ഈശ്വരനിരിക്കാനുള്ള സ്ഥലം ഒരുക്കുന്നതില്‍ എത്ര ശ്രദ്ധവേണം? ഒരു നിമിഷം ആലോചിക്കൂ.

കടപ്പാട്: നല്ലൊരു നാളെ