പീതപ്രായസ്യ ജനനീ സാ തസ്യ രുചിരസ്മിതം
മുഖം ലാളയതീ രാജന്‍ ജൃംഭതോ ദദൃശേ ഇദം (10-7-35)
ഖം രോ ദസീ ജ്യോതിരനീകമാശാഃ സൂര്യേന്ദു വഹ്നിശ്വസനാം ബുധീംശ്ച
ദ്വീപാന്‍ നഗാംസ്തദ്ദുഹിത്യര്‍‍വ്വനാനി ഭൂതാനി യാനി സ്ഥിരജംഗമാനി (10-7-36)
സാ വീക്ഷ്യ വിശ്വം സഹസാ രാജന്‍ സംജാതവേപഥു
സമ്മീല്യ മൃഗശാബാക്ഷീ നേത്രേ ആസീത്‌ സുവിസ്മിതാ (10-7-37)

ശുകമുനി തുടര്‍ന്നു:
കൃഷ്ണന്‍ കമിഴാന്‍ തുടങ്ങിയത്‌ വൃന്ദാവനവാസികള്‍ക്കെല്ലാം ആനന്ദത്തിന്റെ അവസരമായി. കാരണം കൃഷ്ണനെ വൃന്ദാവനത്തിലെ വീടുകളിലെല്ലാം സ്വന്തം കുട്ടിയായി കരുതിപ്പോന്നു. അവന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും എല്ലാ വീടുകളിലും ആഘോഷാവസരമായി. ഉത്സവസമയത്ത്‌ യശോദ കൃഷ്ണനെ ഒരു കാളവണ്ടിയുടെ അടിയില്‍ കിടത്തി മറ്റു സ്ത്രീകളോട്‌ വര്‍ത്തമാനം പറഞ്ഞിരുന്നു. വണ്ടിയില്‍ നിറയെ പാലും മറ്റും വച്ചിരുന്നു. ബഹളത്തില്‍ കുഞ്ഞിന്റെ കരച്ചില്‍ അമ്മ കേട്ടുമില്ല. കൃഷ്ണന്‍ തന്റെ പിഞ്ചു പാദങ്ങള്‍കൊണ്ട്‌ വണ്ടിയില്‍ ചവിട്ടിയപ്പോള്‍ വണ്ടി തകിടംമറിഞ്ഞ് പാലും മറ്റു സാധനങ്ങളും അവിടെ ചിതറിപ്പോയി. അമ്മയും മറ്റുളളവരും ഓടിയെത്തി ശിശുവിനൊന്നും സംഭവിച്ചില്ലെന്നറിഞ്ഞു സമാധാനിച്ചു.

ഗോപാലര്‍ ഗ്രാമത്തിലെ മുതിര്‍ന്നവരോട്‌ കൊച്ചുകൃഷ്ണനാണ്‌ വണ്ടി മറിച്ചതെന്നു പറഞ്ഞു. അവരത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ ബ്രാഹ്മണരെക്കൊണ്ട്‌ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിച്ചു. അവര്‍ക്കതില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഒരു ദുരാത്മാവ്‌ വണ്ടിയില്‍ പ്രവേശിച്ചുവെന്നും അതിന്റെ ശരീരമില്ലാത്ത ഗതിയില്‍നിന്നും കൃഷ്ണന്റെ പാദസ്പര്‍ശംകൊണ്ട്‌ അതിനു മോക്ഷം ലഭിച്ചുവെന്നും പറയപ്പെടുന്നു. മറ്റൊരു ദിവസം യശോദ മകനെ മടിയിലിരുത്തി കളിപ്പിക്കുകയായിരുന്നു. പെട്ടെന്നു മകന്‌ ഭാരം വര്‍ദ്ധിച്ചു. മഹാമേരുവിന്റെ ഭാരമുണ്ടവന്‌ എന്നമ്മയ്ക്കു തോന്നി. ഇതിനെപ്പറ്റി ആലോചിച്ച്‌ വിസ്മയംപൂണ്ടു ആ അമ്മ. ആപത്തൊന്നും വരല്ലേ എന്ന്‌ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഒരു ദിവസം ഗ്രാമം മുഴു