ഫെബ്രുവരി 28 / 29 , 1936
172. ഒരു സന്ദര്‍ശകന്‍ ധ്യാനത്തിനും മൗനത്തിനും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ചോദിച്ചു.
ഉ: ഒടുവില്‍ രണ്ടിന്റെയും ഫലം ഒന്നു തന്നെ. ധ്യാനം ഏകാഗ്രതയെ ഉളവാക്കുന്നു. മൗനത്തിനു കഴിയാത്തവനു ധ്യാനം നല്ലത് തന്നെ. ധ്യാനം മൂലം ബ്രഹ്മത്തോടൈക്യം പ്രാപിക്കാം. മൗനം മൂലം ബ്രഹ്മത്തെ സാക്ഷാല്‍ക്കരിക്കാം. വാസനാക്ഷയത്തിനു ശേഷമേ അനുഭവം സഹജമായിത്തീരുകയുള്ളൂ.
173. ഭഗവാനേ! അഹന്തയുടെ പിടിയില്‍ നിന്നെങ്ങനെ രക്ഷപ്പെടും?
ഉ: പുതിയ വാസനകള്‍ക്കിട കൊടുക്കാതിരുന്നാല്‍ മതി.
ചോ: എത്ര ജപം മൂലവും അതൊഴിയുന്നില്ല.
ഉ: ജപം മുടക്കാതിരുന്നാല്‍ ക്രമേണ വാസനകള്‍ ഒഴിഞ്ഞു മാറും.