മഹര്‍ഷി തിരുമൂലര്‍ എഴുതിയ തിരുമന്ത്രം (തിരുമന്തിരം) എന്ന കൃതി തമിഴിലെ ആദ്യകാലത്തെ ശൈവ സിദ്ധാന്ത കൃതിയാണ്. ആദ്ധ്യാത്മികവും ഭക്ത്യാത്മകവും ആയ ഈ ബൃഹത്കൃതിയില്‍ ഒമ്പത് തന്ത്രങ്ങളും കലി വൃത്തത്തിലുള്ള മൂവായിരം മന്ത്രങ്ങളും ഉള്‍പ്പെടുന്നു. അതില്‍ കൃതിയുടെ ഏകദേശം പകുതിയോളം പ്രധാന ഭാഗങ്ങള്‍ മാത്രം ചേര്‍ത്ത് സമുചിതമായ ഒരു മലയാള കാവ്യ പരിഭാഷയാണ് ശ്രീ തിരുവല്ലം ഭാസ്കരന് നായര്‍ ചെയ്തിരിക്കുന്നത്.
തമിഴ് മലയാളം പരസ്പര ബോധദാര്ഢ്യത്തിനു ശ്രീ തിരുവല്ലം ഭാസ്കരന് നായരെക്കാള്‍ കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ള ഒരു സാഹിത്യകാരന് ഉണ്ടായിട്ടില്ലെന്നു പറയാം. (അവതാരികയില്‍ നിന്നും)