സ്വാമി വിവേകാനന്ദന്റെ നൂറ്റിയമ്പതാം ജയന്തി ആഘോഷങ്ങളുടെ (2010-2014) ഭാഗമായി കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി, കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ അഞ്ചു രൂപ വിലയ്ക്ക് ശ്രീ രാമകൃഷ്ണമഠം അച്ചടിച്ച് ലഭ്യമാക്കുന്ന ഒരു പുസ്തകമാണ് “സ്വാമി വിവേകാനന്ദന്‍ – ജീവിതവും ഉപദേശങ്ങളും“. ഈ ചെറിയ പുസ്തകത്തെ ആധാരമാക്കി ഭാരതത്തില്‍ അങ്ങോളമിങ്ങോളം ക്വിസ്, ഉപന്യാസരചന, സംവാദം, പ്രസംഗം തുടങ്ങിയ നിരവധി മല്‍സരങ്ങള്‍ മഠം സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രേയസ് ഫൗണ്ടേഷനും രാമകൃഷ്ണമഠത്തോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.
ആദ്യ ഭാഗത്തില്‍ സ്വാമി വിവേകാനന്ദന്റെ ജീവചരിത്രം ഹ്രസ്വമായി പ്രതിപാദിക്കുന്നു. രണ്ടാം ഭാഗത്തില്‍ കുട്ടികളെയും യുവാക്കളെയും ഉദ്ദേശിച്ചുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ അടങ്ങിയിക്കുന്നു.
സ്വാമി വിവേകാനന്ദന്‍ – ജീവിതവും ഉപദേശങ്ങളും PDF ഡൗണ്‍ലോഡ് ചെയ്യൂ.