യത്കീര്‍ത്തനം യത്സ്മരണം യദീക്ഷണം
യദ്‌വന്ദനം യച്ഛ്രവണം യദര്‍ഹണം
ലോകസ്യ സദ്യോ വിധുനോതി കല്‍മഷം
തസ്മൈ സുഭദ്രശ്രവസേ നമോ നമഃ (2-4-15)
ശ്രീയഃ പതിര്‍യജ്ഞപതിഃ പ്രജാപതിര്‍
ധിയാം പതിര്‍ല്ലോക പതിര്‍ ദ്ധരാപതിഃ
പതിര്‍ഗ്ഗതിശ്ചാന്ധക വൃഷ്ണിസാത്വതാം
പ്രസീദതാം മേ ഭഗവാന്‍ സതാം പതിഃ (2-4-20)
സൂതന്‍ പറഞ്ഞു:
ആത്മീയവിജ്ഞാനം തുളുമ്പുന്ന ശുകമുനിയുടെ വാക്കുകള്‍ കേട്ട് പരീക്ഷിത്തിന്റെ അജ്ഞത നീങ്ങിത്തുടങ്ങി. കൂടുതല്‍ ഭഗവല്‍കഥകള്‍ക്കായി അദ്ദേഹം മുനിയോട് അഭ്യര്‍ദ്ധിച്ചു.
പരീക്ഷിത്ത് ശുകമുനിയോടു ചോദിച്ചു.
“അങ്ങയുടെ ഈ ചുരുങ്ങിയവാക്കുകള്‍കൊണ്ടുതന്നെ എന്നിലെ അജ്ഞതയുടെ മറ നീങ്ങിത്തുടങ്ങിയിരിക്കുന്നു. ഭഗവല്‍ക്കഥകളും മഹാലീലകളും ഇനിയും പറഞ്ഞുതരുവാന്‍ ഞാന്‍ അങ്ങയോടപേക്ഷിക്കുന്നു ആ നിന്തിരുവടി എങ്ങിനെയാണ് സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ നടത്തുന്നതെന്നു പറഞ്ഞു തന്നാലും.”
രാജാവിന്റെ അപേക്ഷ കേട്ടിട്ട് ഭഗവാനെ സ്മരിച്ചു നമസ്കരിച്ച് കഥാകഥനത്തിനുവേണ്ട അനുഗ്രഹാശിസ്സുകള്‍ക്കായി ശുകമുനി ഇപ്രകാരം പ്രാര്‍ത്ഥിച്ചു: “പൂര്‍ണ്ണമായ ഉദ്ദ്യേശ്യലക്ഷ്യങ്ങളോടെയാണെങ്കിലും യാതൊരുവിധ ആവശ്യങ്ങളും ആയാസവും ഇല്ലാതെ ലീലാവിലാസങ്ങളായി ഈ ജഗത്തിനെ സൃഷ്ടിച്ചു കാത്തുരക്ഷിച്ചു സംഹരിച്ച് വിലസുന്ന ആ പരമാത്മസ്വരൂപനെ ഞാന്‍ നമസ്കരിക്കുന്നു. കാരണത്തിനും യുക്തിക്കുമതീതനും എല്ലാ ജീവികളുടേയും മനോനിയന്താവുമായ അവിടേയ്ക്കു നമസ്കാരം. ധാര്‍മ്മിക ജീവിതം നയിക്കുന്നുവരുടെ ദുഃഖം നശിപ്പിക്കുന്നുവനും അധര്‍മ്മതിന്മകളുടെ ഹന്താവും നിഷ്പക്ഷമതിയും മോക്ഷകാംക്ഷികള്‍ക്ക് സാക്ഷാത്ക്കാരം കൊടുക്കുന്നുവനുമായ നിന്തിരുവടിക്കു നമസ്കാരം. ഭക്തരുടെ ഉറ്റബന്ധുവും ഹൃദയത്തില്‍ പ്രേമമില്ലാത്തവരില്‍ നിന്നുമേറെ അകലത്തിലുളളവനുമായ അങ്ങേക്കു നമസ്കാരം. ആരുടെ അപദാനങ്ങള്‍ കേട്ടിട്ടാണോ, ആരേക്കുറിച്ച് ചിന്തിക്കുമ്പോഴാണോ, ആരെ ദര്‍ശിക്കുമ്പോഴാണോ, ആരെ വന്ദിക്കുമ്പോഴാണോ, മനുഷ്യര്‍ക്ക് അവരുടെ പാപങ്ങളുംനിന്നു മോചനം ലഭിക്കുന്നുത്, ആ നിന്തുരുവടിയെ ഞാന്‍ നമിക്കുന്നു.
“ആയാസരഹിതമായി, വിജ്ഞാനസമ്പന്നനു മോക്ഷപ്രാപ്തിയേകുന്നു ആ ഭഗവാനെ ഞാന്‍ നമസ്കരിക്കുന്നു. സര്‍വ്വൈശ്വര്യങ്ങളുടേയും നിറകുടവും ബുദ്ധിശക്തികളുടെ ഇരിപ്പിടവും സര്‍വ്വപ്രാണികളുടേയും സ്വാമിയും വിശ്വത്തിന്റെ നാഥനും ഭൂമിയുടെ നിയന്താവുമായ അങ്ങെങ്കില്‍ അനുഗ്രഹം ചൊരിയട്ടെ. സര്‍വ്വമാനവികതക്കും അന്ധനും അജ്ഞാനിക്കും കോപിഷ്ഠനും വിഷയാസക്തനും മാമുനിമാര്‍ക്കും കൃഷ്ണഭക്തന്‍മാര്‍ക്കും ദിവ്യന്മാര്‍ക്കുപ്രത്യേകിച്ചും അഭയം നല്‍കുന്നുവന് എന്റെ നമോവാകം. അവിടുത്തെ പാദാരവിന്ദങ്ങളെ ധ്യാനിക്കുന്നുവര്‍ക്ക് മോക്ഷം സാദ്ധ്യമത്രെ. അവരുടെ ഹൃദയം നിര്‍മ്മലമാവുകയും സാക്ഷാത്ക്കാരമുണ്ടാവുകയും ചെയ്യും. ആ നിന്തുരുവടിതന്നെയാണ് എല്ലാ ജീവജാലങ്ങളിലും, സൃഷ്ടിക്കപ്പെട്ട എല്ലാറ്റിലും പഞ്ചഭൂതാംശങ്ങളായി പ്രവേശിച്ച് തന്റെ സാന്നിദ്ധ്യംകൊണ്ട് ജീവനേകുന്നുത്. ആ പരമപുരുഷന്‍ എന്റെ കഥാകഥനത്തെ ജീവസ്സുറ്റതാകട്ടെ. എന്റെപിതാമഹനും ഗുരുവുമായ ശ്രീവ്യാസഭഗവാനെ ഞാന്‍ നമസ്കരിക്കുന്നു. പരീക്ഷിത്തേ, ഈ കഥകള്‍ ആദ്യമായി ബ്രഹ്മാവ് നാരദമുനിയോടാണു പറഞ്ഞത്. ശ്രദ്ധയോടെ കേട്ടാലും.”
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF