ആനന്ദമതം സ്ഥാപിച്ച ശ്രീ ബ്രഹ്മാനന്ദ ശിവയോഗി രചിച്ച സിദ്ധാനുഭൂതി ഈ കൃതി ആലത്തൂര്‍ സിദ്ധാശ്രമം പ്രസിദ്ധീകരിച്ചതാണ്. സിദ്ധാനുഭൂതി എന്ന കൃതിയോടൊപ്പം ശിവയോഗികൃതങ്ങളായ ജ്ഞാനക്കുമ്മിയും പിള്ളത്താലോലിപ്പും കൂടി ചേര്‍ന്നിട്ടുണ്ട്. ഈ ശ്ലോകങ്ങള്‍ രാമായണത്തിന്റെ മട്ടിലും വായിക്കാം. (പിള്ളത്താലോലിപ്പ് ചട്ടമ്പിസ്വാമി രചിച്ചതാണെന്ന ഒരു അഭിപ്രായവും കേട്ടിട്ടുണ്ട്.)

ആനന്ദശ്രീ പരമഹംസ ബ്രഹ്മാനന്ദസ്വാമി ശിവയോഗി 1852 ഓഗസ്റ്റ്‌ 26നു അവതരിച്ചു. അഹിംസ, ആലോചന, പൌരുഷം, ജ്ഞാനം, രാജയോഗം ഇവയുടെ പൂജ്യതയും, അജ്ഞാന കര്‍മ്മകാണ്ഡം, അയുക്തമതാചാരങ്ങള്‍ ഇവയുടെ ത്യാജ്യതയും അനുഭവയുക്തിപുരസ്സരം തെളിയിക്കുന്ന അഥവാ മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്ന’ആനന്ദമതം’ സ്ഥാപിക്കുകയും അനേക മുമുക്ഷുക്കളെ ആനന്ദികളാക്കി തീര്‍ക്കുകയും ചെയ്തു. 1929 സെപ്റ്റംബര്‍ 10നു പുനരുത്ഥാനരഹിതമായ മഹാനന്ദസമാധിയടഞ്ഞു. ഈ പരമഗുരുവിന്റെ മഹാനന്ദസമാധിപ്രകാശവൈചിത്ര്യം കാണികളേവരെയും ആനന്ദഭരിതരാക്കിത്തീര്‍ത്തു.

സിദ്ധാനുഭൂതി , ജ്ഞാനക്കുമ്മി PDF – ബ്രഹ്മാനന്ദ ശിവയോഗി