ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ
കൗപീനവന്ത: ഖലുഭാഗ്യവന്ത: (ശ്രീരമണ തിരുവായ്മൊഴി)
രമണലീല പരിശോധിച്ചു നോക്കുന്നതിനിടയില്‍ “രങ്കസ്വാമി” ‘കീറമുണ്ട്’ കഥ എഴുതിയോ ? എന്നു ചോദിച്ച ആ ഗാഥ രമണ ലീലയില്‍ ഉണ്ടായിരുന്നില്ല. ആ കഥ രമണലീലയില്‍ ഉണ്ടായിരുന്നില്ല. ആ കഥ ഭഗവാന്‍ ഇങ്ങിനെ പറഞ്ഞു. ഞാന്‍ പച്ചയ്യമ്മന്‍ പ്രകാരത്തില്‍ വസിക്കുമ്പോള്‍, 1906-ല്‍ ആയിരിക്കണം, ആരോ തന്നിരുന്ന ഒരു മലയാളമുണ്ട് ഒന്നെ ഒന്നുണ്ടായിരുന്നു എന്റെ അടുക്കല്‍. അതിന്റെ നെയ്ത്തുബലംതന്നെ വളരെ കുറവാണ്. രണ്ടു മാസമായപ്പോഴെയ്ക്കും അതു കീറിപ്പറിഞ്ഞു. പഴനിസ്വാമികൂടെയുണ്ടായിരുന്നില്ല. പാചകവൃത്തിയും ഞാന്‍ തന്നെ നിര്‍വ്വഹിയ്ക്കണം. പലതും തൊട്ടുപിരണ്ട ‘കയ്യ് ‘തുടച്ചു തുടച്ചു അതിന്റെ നിറവും അതി വികൃതമായിരിക്കുന്നു. പുതച്ചാല്‍ മേലെല്ലാം പശ പോലെ ഒട്ടുന്നതിനാല്‍ അതു ചുരുട്ടി അടുക്കല്‍ വെക്കും. അത് എങ്ങിനെ ഇരുന്നാല്‍ നമുക്കെന്താണ് ? പ്രവൃത്തി നിവൃത്തിക്കണം. സ്നാനം ചെയ്താല്‍ അങ്ങിനെ തുടച്ചു ആള്‍ കാണാതെ മറവില്‍ ഉണക്കി രണ്ടാംകണ്ണില്‍പെടാതെ സൂക്ഷിച്ചുവെക്കും. മലവാസിയായ ഒരു ചെറുക്കന്‍ ആ മുണ്ട് ഞാന്‍ നനക്കുമ്പൊള്‍ കണ്ടു, “സ്വാമി! സ്വാമി! ഈ മുണ്ട് ഗവര്‍ണ്ണര്‍ക്കുവേണം പോല്‍. ഞങ്ങളോട് വാങ്ങിവരാന്‍ പറഞ്ഞിരിക്കുന്നു സ്വാമീ. തരൂ! എന്നു പരിഹാസത്തില്‍ കയ്യ് നീട്ടി ചോദിച്ചു. “അമ്മോ! ഈ മുണ്ടോ! ഊ! ഹൂ! തരില്ല പോ! പോ!”എന്നു പറഞ്ഞു.
ആ മുണ്ടിന് കാലപ്പഴക്കത്തില്‍ ആയിരം ദ്വാരങ്ങള്‍ വീണു. ശിഷ്യ്യരുടെയും മറ്റും കണ്ണില്‍പ്പെടുമൊ എന്നു വിചാരിച്ചു അടുത്തുവെക്കാതെ സ്നാനം ചെയ്യുമ്പോള്‍മാത്രം എടുത്ത് തുടച്ചു ഉണക്കി ക്ഷേത്രപ്രകാരത്തിലുള്ള മരപ്പൊത്തില്‍ ഒളിച്ചുവെച്ചുകൊണ്ടിരുന്നു. ഒരു നാള്‍ ഞാന്‍ എവിടെയോ പോയപ്പോള്‍ ശേഷയ്യര്‍ വന്നു എന്തോ അന്വേഷിച്ചു അവിടമെങ്ങും തിരഞ്ഞപ്പോള്‍ മരപ്പൊത്തില്‍ ആ മുണ്ടുകണ്ടെത്തി. അതിന്റെ മലിനത കണ്ടു വേദനിച്ചു. ഞാന്‍ വന്നപ്പോള്‍, “അപരാധം സ്വാമി! എന്നു ദു:ഖിക്കാന്‍ തുടങ്ങി. എന്താണെന്നു ചോദിച്ചപ്പോള്‍, സ്വാമീ! ആയിരം തുളയുള്ള ഈ മലിനവസ്ത്രംകൊണ്ടാണോ ശരീരം തുടച്ചത് ? എന്റെ ഭക്തി പാഷാണമാണോ ? ഇത്രമാത്രം ഗ്രഹിക്കാന്‍ സാധിച്ചില്ലല്ലോ എന്നു ദു:ഖിച്ചു കെട്ടുകെട്ടുകളായി പുതിയ മുണ്ടുകള്‍ വാങ്ങികൊണ്ടുവന്നു. “ഈ കഥയ്‌ക്കുമുമ്പു ഇനിയൊന്നുകൂടി നടന്നു. എന്തെന്നാല്‍ എന്റെ കൗപീനം കീറിയിരിക്കുന്നു. ആരോടും ചോദിക്കയില്ല. ആരും അറിയാനും പാടില്ല തുന്നാമെന്നു വെച്ചാല്‍ സൂചി എവിടെ ? നൂല്‍ എവിടെ ? ഒരു കാരമുള്ളു സമ്പാദിച്ചു, ആ കൗപീനത്തില്‍നിന്നു തന്നെ നൂല്‍ വലിച്ചെടുത്തു ആ മുള്ളില്‍ ഒരു ദ്വാരമുണ്ടാക്കി നൂല്‍ കോര്‍ത്തു എങ്ങിനെയോ തുന്നി. ആ തുന്നല്‍ പുറത്തു കാണാത്തവിധം മടക്കി ധരിച്ചവനാണ് ഞാന്‍. കാലം കഴിഞ്ഞുപോകുന്നു. നമുക്ക് എന്തു വേണം ? ആ നാളില്‍ അങ്ങിനെ ആണ്” എന്നരുളിഭഗവാന്‍. ഇങ്ങനെ പറയുന്നത് ഭഗവാനു സഹജമാണെങ്കിലും എന്റെ മനസ്സ് വേദനിച്ചു. ഈ സംഗതി ഭഗവാന്‍ പറയുന്നതു കേട്ടു. “മുറുഗനാര്‍’എന്ന ഭക്തന്‍ ഒരു പാട്ടു എഴുതിയിരിക്കുന്നു. അതിന്റെ താല്പര്യം” മുള്ളുകൊണ്ടു കീറകൗപീനം തുന്നി ധരിച്ചവനെ! സഹസ്രാക്ഷന്‍ മുണ്ടിന്‍ രൂപത്തില്‍ വന്നു സേവിച്ചവനെ! ഓ! വെങ്കടാരമണാ!”