ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘ശരീരത്തോടെ മോക്ഷം’ (ശ്രീരമണ തിരുവായ്മൊഴി)

ഇന്നു മദ്ധ്യാഹ്നം ഭഗവാന്‍ വളരെ പ്രസന്നതയില്‍ സംസാരിക്കുകയും, മദ്ധ്യേ, മദ്ധ്യേ ആദ്ധ്യാത്മിക സംബോധനചെയ്തും വളരെനേരം കഴിച്ചു. വിരാമമില്ലാതെ സംസാരിക്കുന്നതുകണ്ടു നൂതനാഗതനൊരുവന്‍ എഴുന്നേറ്റു, “ഭഗവാന്‍! താങ്കള്‍ എപ്പോഴാണു സമാധിയിലേക്കു പോകുക ? “എന്നു ചോദിച്ചു. ഭക്തന്മാരെല്ലാം ചിരിച്ചു. ഭഗവനും ചിരിവന്നു. ഭഗവാന്‍, ഓ!ഹോ!അതാണ് നിങ്ങളുടെ സന്ദേഹം. ശരി; പറയാമല്ലൊ അസ്സലു സമാധിയെന്നലെന്താണ് ? എവിടേക്കു പോകണം ? മലയിലേക്കൊ, ഗുഹയിലേക്കൊ ? ആകാശത്തിന്റെ മേലെക്കൊ ? സമാധിയെന്നാലെങ്ങിനെയിരിക്കണം ! പറയു എന്നരുളി” പാവം ! അയാള്‍ ഒന്നും പറയാന്‍ വശമില്ലാതെയിരുന്നു. “ഇന്ദ്രിയസഞ്ചലനം അടങ്ങിയാലല്ലാതെ സമാധി ആകയില്ലെന്നു പറയുന്നുവല്ലൊ. ആ സമാധിയിലേക്ക് എപ്പോഴാണ് പോവുക എന്ന് ചോദിച്ചതാണ്. ” “ആ! അതു സമാചാരം. എന്താടാ ! ഈ സ്വാമി ! എപ്പോഴും വര്‍ത്തമാനം പറഞ്ഞിരിക്കുന്നു. ഇയാള്‍ എന്തൊരു ജ്ഞാനിയാണ് ? എന്നാണ് നിങ്ങളുടെ വിചാരം; പത്മാസനത്തില്‍ ഇരുന്നു, കൈകള്‍ കെട്ടി, ശ്വാസം കെട്ടി നിര്‍ത്തി ഇരുന്നാലല്ലാതെ സമാധിയാകയില്ല. ഒരു ഗുഹകൂടി വേണം. നിത്യം ആ ഗുഹയിലേക്കു പോവുകയും വരികയും ചെയ്യണം. അങ്ങിനെയെല്ലാം കണ്ടാല്‍, ഈ സ്വാമി വലിയ മഹാനെടാ ! എന്നു പറയും. ഞാന്‍ ഈ ഭക്തന്മാരും, ഈ കാര്യക്രമങ്ങളും എല്ലാറ്റിലുംചേര്‍ന്നു എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഇതെന്തുസ്വാമിയെടാ! എന്നാണ് നിങ്ങളുടെ സന്ദേഹം. പാവം എന്തുചെയ്യുവാന്‍ ‍! മുമ്പൊരിക്കല്‍ ഇങ്ങനെ നടന്നിരുന്നു. ഞാന്‍ ഗുരുമൂര്‍ത്ത‍ത്തില്‍ വസിക്കുമ്പോള്‍ രണ്ടു തവണ വന്നു കണ്ടിട്ടുള്ള ചിലപേര്‍ സ്കന്ദാശ്രമത്തില്‍ വന്നപ്പോള്‍, എല്ലാവരോടും സംസാരിക്കുകയും കാര്യക്രമം വിചാരിക്കുകയും ചെയ്യുന്നതു കണ്ടിട്ടു, വളരെ ആര്‍ദ്രതയില്‍ “സ്വാമീ! സ്വാമീ ! മുമ്പുള്ള രൂപത്തില്‍ ദര്‍ശനം തരു! എന്നു ദു:ഖത്തോടെ പറയുകയുണ്ടായി. ഈ സ്വാമി ചീത്തയായി പോകുന്നുവല്ലോ, എന്നാണവരുടെ വിചാരം. നാം എന്തു ചെയ്യാനാണ്. ആ നാളില്‍ അങ്ങിനെയിരിക്കേണ്ടി വന്നു. ഇപ്പോള്‍ ഇങ്ങിനെയിരിക്കേണ്ടിയും വന്നു. ഏതു കാലത്തെങ്ങിനെ നടക്കേണമോ അങ്ങിനെ നടക്കുന്നു, എന്നല്ലാതെ, ഇവരുടെയൊക്കെ ദൃഷ്ടിക്കു അന്നം തിന്നാതെ, സംസാരിക്കതെയിരുന്നാല്‍ മതി, സ്വാമിത്വംവരും. ലോകം ഇങ്ങിനെയുള്ള ഭ്രമതയില്‍ ചെന്നുചാടുന്നു. എന്നരുളി. . . . . . .

5-7-46